അടിമാലി: പെൻസ്റ്റോക് പൈപ്പുമായി വന്ന ട്രെയിലർ ലോറി കല്ലാർകുട്ടി ഡാമിന് സമീപത്തെ വളവിൽ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. എറണാകുളം മേഖലയിൽനിന്ന് എത്തിയ വാഹനത്തിൽ ചിന്നാർ ജലവൈദ്യുതി പദ്ധതിക്കുവേണ്ടിയുള്ളതാണ് പെൻസ്റ്റോക് പൈപ്പ്.
ഇടുങ്ങിയ വളവിൽ വാഹനത്തിന്റെ പിൻഭാഗവും മുൻഭാഗവും റോഡ് വിട്ട് ഓടയിലേക്കിറങ്ങി. ക്രെയിൻ എത്തിച്ച് ലോറി വലിച്ചു മാറ്റിയാലേ കുരുക്ക് മാറൂ. കല്ലാർകുട്ടിയിൽനിന്ന് കട്ടപ്പന, ചെറുതോണി, പണിക്കൻകുടി മേഖലകളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങൾ വെള്ളത്തൂവൽ കൊന്നത്തടി വഴി തിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.