representational image

അ​ടി​മാ​ലിയിൽ വന്യമൃഗങ്ങൾ കൂടുതൽ മേഖലകളിലേക്ക്; തടയാൻ നടപടികളില്ല

അ​ടി​മാ​ലി: ദേ​വി​കു​ളം താ​ലൂ​ക്കി​ലെ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. രാ​ത്രി​യി​ലെ​ത്തു​ന്ന കാ​ട്ടു​പ​ന്നി, കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ കൃ​ഷി​ക​ളെ​ല്ലാം പാ​ടേ ന​ശി​പ്പി​ക്കു​ക​യാ​ണ്. ആ​ന​യും പ​ന്നി​യു​മെ​ല്ലാം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ ക​ട​ന്നു​ക​യ​റു​ന്നു. വ​രു​മാ​ന മാ​ർ​ഗ​മി​ല്ലാ​തെ ക​ർ​ഷ​ക​ർ പൊ​റു​തി​മു​ട്ടു​മ്പോ​ഴും പ​രി​ഹാ​ര ന​ട​പ​ടി​ക​ളി​ല്ലാ​തെ വ​നം​വ​കു​പ്പ് അ​ലം​ഭാ​വം തു​ട​രു​ന്ന​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​ര​വേ​ലി​യി​ൽ വ​ർ​ഗീ​സി​ന്‍റെ കൃ​ഷി ആ​ന​ക​ൾ ന​ശി​പ്പി​ച്ചു. സ​മീ​പ​ത്തെ മ​റ്റൊ​രു ക​ർ​ഷ​ക​ന്‍റെ കൃ​ഷി​യി​ട​ത്തി​ലും ആ​ന​ക​ളു​ടെ വി​ള​യാ​ട്ടം ഉ​ണ്ടാ​യി. തെ​ങ്ങ്, വാ​ഴ കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ചു. പാ​ട്ട​യ​മ്പ്കു​ടി​യി​ൽ സാ​ജു​വി​ന്‍റെ കൃ​ഷി​യും ന​ശി​പ്പി​ച്ചു. ആ​റു​മാ​സ​ത്തി​നി​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ട്.

പെ​രി​യാ​ർ ക​ട​ന്നെ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ നേ​ര്യ​മം​ഗ​ലം, ഊ​ന്നു​ക​ൽ മേ​ഖ​ല​യി​ലും ഭീ​ഷ​ണി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം നേ​ര്യ​മം​ഗ​ലം റേ​ഞ്ച് ഓ​ഫി​സി​ന് മു​ന്നി​ലും ആ​ന​ക​ൾ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ന്ന ഇ​വ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​രു​ന്നു. ഇ​ഞ്ച​ത്തൊ​ട്ടി ക​മ്പി​ലൈ​ൻ മേ​ഖ​ല​യി​ലും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്.

യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും കാ​ട്ടാ​ന​ശ​ല്യം പേ​ടി​സ്വ​പ്ന​മാ​ണ്. താ​ലൂ​ക്കി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ട്ടാ​ന ശ​ല്യ​മു​ണ്ട്. വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ​ല്ലാം ആ​ന, പ​ന്നി ഉ​ൾ​പ്പെ​ടെ വ​ന്യ​മൃ​ഗ​ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക​്​ വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്തു​ന്നു. ത​ട​യാ​ൻ പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി​വേ​ലി സ്ഥാ​പി​ച്ചെ​ങ്കി​ലും ആ​ന​ക​ൾ​ത​ന്നെ എ​ല്ലാം ന​ശി​പ്പി​ച്ചു. ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി ഹാ​ങ്ങി​ങ് ഫെ​ൻ​സി​ങ്, ട്ര​ഞ്ച് തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇ​തെ​ല്ലാം അ​ധി​കൃ​ത​രു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ക​യാ​ണ്.

Tags:    
News Summary - There are no measures to prevent wild animals from entering more areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.