അടിമാലി: അടിക്കടി തിരക്കേറുന്ന മാങ്കുളത്ത് ഗതാഗതത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തം. നിർമാണം തുടങ്ങിയ ബസ് സ്റ്റാൻഡ് എങ്ങുമെത്താതെ കിടക്കുന്നതടക്കം വിഷയങ്ങളിൽ പഞ്ചായത്തിനെതിരെ വലിയ ആക്ഷേപമാണ് ജനങ്ങൾക്ക് ഉള്ളത്.
രണ്ട് വർഷം മുമ്പ് എം.എൽ.എ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ബസ്സ്റ്റാന്റിന് അനുവദിച്ചതായി വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വം പറയുന്നു. റേഷൻ കട സിറ്റിയിൽ സ്ഥലം ഏറ്റെടുത്ത് നിർമാണം തുടങ്ങി. എന്നാൽ പദ്ധതി എങ്ങുമെത്തിയില്ല. വിനോദ സഞ്ചാര കേന്ദ്രമായി മാങ്കുളം മാറിയതോടെ സഞ്ചാരികളുടെ തിരക്കും വാഹനങ്ങളുടെ വരവും വർധിച്ചു.
ബസ്സ്റ്റാന്റ് നിർമിച്ച് ബസുകളും ടാക്സി സ്റ്റാന്റുകൾ നിർമ്മിച്ച് ടാക്സി വാഹനങ്ങളും മാറ്റിയാൽ ടൗണിൽ ഇപ്പോഴുള്ള ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.