അ​ടി​മാ​ലി ടൗ​ൺ

കുരുക്കഴിയാതെ അടിമാലി ടൗൺ; ഗ​താ​ഗ​തം കു​ത്ത​ഴി​ഞ്ഞ നി​ല​യി​ൽ

അ​ടി​മാ​ലി: വാ​ണി​ജ്യ കേ​ന്ദ്ര​മാ​യ അ​ടി​മാ​ലി​യി​ൽ ഗ​താ​ഗ​തം കു​ത്ത​ഴി​ഞ്ഞ നി​ല​യി​ൽ. ട്രാ​ഫി​ക് പൊ​ലീ​സ് ഇ​ല്ലാ​ത്ത​താ​ണ്​ മു​ഖ്യ കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​നി​ല​ട​ക്കം സ്ഥി​തി അ​തി​ഗു​രു​ത​ര​മാ​ണെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. കൊ​ച്ചി- ധ​നു​ഷ്​​കോ​ടി, അ​ടി​മാ​ലി- കു​മ​ളി ദേ​ശീ​യ​പാ​ത​ക​ൾ സം​ഗ​മി​ക്കു​ന്ന അ​ടി​മാ​ലി സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​ൻ മു​ത​ൽ ക​ല്ലാ​ർ​കു​ട്ടി റോ​ഡി​ൽ പാ​ൽ​ക്കോ പെ​ട്രോ​ൾ പ​മ്പ് വ​രെ​യും അ​ടി​മാ​ലി അ​മ്പ​ല​പ്പ​ടി മു​ത​ൽ ഗ​വ. ഹൈ​സ്കൂ​ൾ ജ​ങ്​​ഷ​ൻ വ​രെ​യും ഗു​രു​ത​ര ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ളാ​ണ്.

ടാ​ക്സി, ഓ​ട്ടോ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റ​മാ​ണ് വ​ലി​യ വെ​ല്ലു​വി​ളി. കൂ​ടാ​തെ വ്യാ​പാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളും റോ​ഡ് കൈ​യ​ട​ക്കു​ന്നു. ഇ​തോ​ടെ, രാ​വി​ലെ മു​ത​ൽ ടൗ​ണി​ൽ വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ് ക​വി​യും.

ഇ​തി​ന് പു​റ​മെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രു​ടെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ൾ കൂ​ടി​യാ​കു​മ്പോ​ൾ ന​ട​പ്പാ​ത​ക​ള​ട​ക്കം വീ​ർ​പ്പു​മു​ട്ടും. യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ സ്വ​കാ​ര്യ, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ മ​ത്സ​രം​കൂ​ടി ആ​കു​മ്പോ​ൾ കാ​ൽ​ന​ട​ക്കാ​ർ ശ​രി​ക്കും പെ​രു​വ​ഴി​യി​ലാ​കും. ബ​സ്​​സ്റ്റാ​ൻ​ഡ്​​ ക​വാ​ട​മാ​യ ഹി​ൽ ഫോ​ർ​ട്ട് ജ​ങ്​​ഷ​നി​ൽ തി​ര​ക്കും അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.

സ​ർ​വി​സ് ബ​സു​ക​ൾ എ​ല്ലാ സ​മ​യ​ത്തും യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ നി​ർ​ത്തി​യി​ടു​ന്ന​താ​ണ് പ്ര​ശ്നം. ഇ​വി​ടെ ബ​സ് നി​ർ​ത്തി​യി​ടു​ന്ന​തും ആ​ളു​ക​ളെ വി​ളി​ച്ചു​ക​യ​റ്റു​ന്ന​തും ജീ​വ​ന​ക്കാ​ർ ത​മ്മി​ലെ സം​ഘ​ട്ട​ന​ത്തി​നും കാ​ര​ണ​മാ​കു​ന്നു.

ബ​സ്​​സ്റ്റാ​ൻ​ഡി​ലെ വ​ൺ​വേ മാ​റ്റി​യാ​ൽ ഇ​തി​ന്​ പ​രി​ഹാ​ര​മാ​കും. ക​ല്ലാ​ർ​കു​ട്ടി റോ​ഡി​ലെ ക​യ​റ്റി​റ​ക്ക് പ്ര​ശ്ന​വും പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്. ബ​സ്​​സ്റ്റാ​ൻ​ഡി​ൽ പൊ​ലീ​സ് ഡ്യൂ​ട്ടി നി​ല​ച്ച​തി​നാ​ൽ സ​മാ​ന്ത​ര ഓ​ട്ടോ സ​ർ​വി​സും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങും വീ​ണ്ടും ത​ല​പൊ​ക്കി​യി​ട്ടു​ണ്ട്. 10 പേ​ർ മാ​ത്ര​മാ​ണ് അ​ടി​മാ​ലി ട്രാ​ഫി​ക് യൂ​നി​റ്റി​ൽ ഉ​ള്ള​ത്.

ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക​സ​മി​തി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വ്യാ​പ​രി വ്യ​വ​സാ​യി സ​മി​തി അ​ടി​മാ​ലി യൂ​നി​റ്റ് പ​ഞ്ചാ​യ​ത്തി​ന് നി​വേ​ദ​നം ന​ൽ​കി.

Tags:    
News Summary - Traffic Issue in Adimali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.