അടിമാലി: കുടിയേറ്റ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന ചെങ്കുളം -ശല്യാംപാറ റോഡ് തകർന്ന് യാത്ര ദുഷ്കരമായി മാറി. കുത്തിറക്കവും ഹെയർപ്പിൻ വളവുകളും ധാരാളമുള്ള റോഡിൽ രണ്ട് കിലോമീറ്ററിലധികം തകർന്ന് കിടക്കുകയാണ്. 80 ഡിഗ്രിയിൽ അധികം കുത്തിറക്കമുള്ള ഭാഗങ്ങളിൽ വളവുകളിൽ മെറ്റൽ ഇളകി മൺപാത ആയി.
വൻഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ വാഹന ഗതാഗതം സാഹസികമാണ്. റോഡിൽനിന്ന് ഇളകി മാറിയ മെറ്റൽ ചിന്നി ചിതറിയതിനാൽ നിത്യവും അപകടങ്ങൾ ഉണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു. മൂന്നാറിൽനിന്ന് ജില്ല ആസ്ഥാനമായ ഇടുക്കിയിലേക്ക് പോകുന്നവരാണ് ഈ റോഡിനെ മുഖ്യമായി ആശ്രയിക്കുന്നത്. ദൂരം കുറവായതാണ് കാരണം. വിനോദ സഞ്ചാരികളും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.
വെള്ളത്തൂവൽ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.