അടിമാലി: മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് പറഞ്ഞ് ആദിവാസി യുവാവ് വൈദ്യുതി പോസ്റ്റില്‍ കയറി അത്മഹത്യശ്രമം നടത്തി. ഇളംബ്ലാശ്ശേരി ആദിവാസി കോളനിയിലെ അരുണ്‍കുമാറാണ് (ചാപ്പന് -25) ആത്മഹത്യക്ക് ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഇരുമ്പുപാലം ടൗണിലാണ് സംഭവം. പോസ്റ്റിൽ കയറുന്നതുകണ്ട് ഇവിടെയുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ലൈന്‍ ഓഫ് ചെയ്തു. ഇതാണ് അപകടം ഒഴിവാക്കിയത്.
എന്നാല്‍, പോസ്റ്റില്‍ കയറിയ യുവാവ് ലൈനില്‍ പിടിച്ചശേഷം താഴേക്ക് ചാടി ജീവനൊടുക്കുമെന്ന് പറഞ്ഞു. ഇതോടെ ജനംതടിച്ച് കൂടി. മരുന്ന് വാങ്ങാന്‍ പണമില്ലാത്തതിനാലാണ് താന്‍ വൈദ്യുതി പോസ്റ്റില്‍ കയറിയതെന്ന് ഇയാൾ പറഞ്ഞു. പണം നല്‍കാമെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും യുവാവ് വഴങ്ങിയില്ല.
സ്ഥലത്തുണ്ടായിരുന്ന ലൈന്മാന് കുഞ്ഞുമോന് പോസ്റ്റില്‍ കയറിയാണ് യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കിയത്. പിന്നീട് യുവാവിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക പ്രശ്നമുള്ളയാളാണ് അരുണ്‍കുമാറെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.