ഉടുമ്പന്‍ചോല-ചേരിയാര്‍: രാത്രി യാത്ര നിരോധിച്ചു

അ​ടി​മാ​ലി: ഉ​ടു​മ്പ​ന്‍ചോ​ല താ​ലൂ​ക്കി​ലെ ശാ​ന്ത​ന്‍പാ​റ, ച​തു​രം​ഗ​പ്പാ​റ വി​ല്ലേ​ജു​ക​ളി​ലു​ണ്ടാ​യ ഉ​രു​ള്‍പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലു​ക​ളി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​ർ-​കു​മ​ളി സം​സ്ഥാ​ന​പാ​ത​യി​ൽ ഉ​ടു​മ്പ​ന്‍ചോ​ല മു​ത​ൽ ചേ​രി​യാ​ർ വ​രെ രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചു.

വൈ​കീ​ട്ട്​ ഏ​ഴു മു​ത​ൽ രാ​വി​ലെ ആ​റു വ​രെ​യാ​ണ്​ നി​രോ​ധ​നം. ക​ല​ക്ട​ർ ഷീ​ബ ജോ​ര്‍ജാ​ണ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. നി​രോ​ധ​ന കാ​ല​യ​ള​വി​ൽ യാ​ത്ര​ക്കാ​ര്‍ക്ക് ഇ​തി​ന് സ​മാ​ന്ത​ര​മാ​യ മ​റ്റ് പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്കാം. ഈ ​ഭാ​ഗ​ത്ത് ഉ​രു​ള്‍പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ദു​ര​ന്ത​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് മേ​ഖ​ല​യി​ലൂ​ടെ രാ​ത്രി യാ​ത്ര നി​യ​ന്ത്രി​ച്ച​തെ​ന്ന് ക​ല​ക്ട​ർ അ​റി​യി​ച്ചു.

Tags:    
News Summary - Udumbanchola-Cheriyar: Night travel is prohibited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.