അടിമാലി: വോട്ടവകാശം ലഭിച്ചതുമുതലുള്ള എല്ലാ െതരെഞ്ഞടുപ്പിലും വോട്ട് ചെയ്ത ഉണ്ണിപ്പിള്ളിയമ്മയെന്ന ഏലിയാമ്മ (111) തദ്ദേശ െതരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുമ്പ് യാത്രയായി. ഈ തെരെഞ്ഞടുപ്പിലും വോട്ട് ചെയ്യണമെന്ന മോഹം സാക്ഷാത്കരിക്കാനാവാതെയാണ് വിടപറഞ്ഞത്.
കൊന്നത്തടി പഞ്ചായത്തിലെ കൊെമ്പാടിഞ്ഞാൽ ഉണ്ണിപ്പിള്ളിൽ പരേതനായ തോമസിെൻറ ഭാര്യയാണ് ഏലിയാമ്മ. ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന അതിയായ ആശയുണ്ടായിരുന്നു. കഴിഞ്ഞമാസം ഉണ്ടായ അസുഖത്തെ തുടർന്നാണ് മരണം. 110ാം വയസ്സിലും കാർഷിക കാര്യങ്ങളിലും വീട്ടുകാര്യങ്ങളിലും സജീവമായിരുന്നു ഉണ്ണിപ്പിള്ളിയമ്മ.
തൊടുപുഴ അഞ്ചിരി ആക്കപ്പടിക്കൽ കുടുംബാംഗമായ ഏലിയാമ്മ 1979ലാണ് ഹൈറേഞ്ചിലെത്തിയത്. എല്ലാവരോടും പുഞ്ചിരിയോടെ സംസാരിക്കുന്ന ഉണ്ണിപ്പിള്ളിയമ്മ വീട്ടുകാര്യങ്ങളിലും കാർഷിക കാര്യങ്ങളിലും സജീവമായി ഇടപെട്ടു. 15 വർഷം മുമ്പുവരെ നാലുകിലോമീറ്റർ അകലെ പണിക്കൻകുടി പള്ളിയിലേക്ക് നടന്നുപോകുമായിരുന്നു. എല്ലാ തെരഞ്ഞെടുപ്പിലും മുടങ്ങാതെ വോട്ട് ചെയ്തു. തെരഞ്ഞെടുപ്പായാൽ പഴയ നുകം െവച്ച കാള, കുതിര, അരിവാൾ നെൽക്കതിർ, പശുവും കിടാവും എന്നിവയെക്കുറിച്ചെല്ലാം മക്കളോടും കൊച്ചുമക്കളോടുമൊക്കെ വിശദീകരിച്ച് പറയുന്ന ശീലമുള്ള ഉണ്ണിപ്പിള്ളിയമ്മക്ക് വോട്ട് ഹരവുമായിരുന്നു.
കൊച്ചുമകൻ ജയ്സെൻറ കുടുംബത്തോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. സംസ്ഥാനത്തെ തന്നെ പ്രായം കൂടിയ അമ്മമാരിലൊരാളായിരുന്നു. മക്കളും കൊച്ചുമക്കളും പേരക്കുട്ടികളുമുൾെപ്പടെ അമ്പതോളം പേരുണ്ടായിരുന്ന വലിയ കുടുംബമായിരുന്നു. മക്കൾ: തൊമ്മച്ചൻ, സെലിൻ, പരേതരായ ഏലമ്മ, മേരി, ജോർജ്, റോസമ്മ. മരുമക്കൾ: ദേവസ്യ പള്ളിക്കുന്നേൽ, അന്നമ്മ ഇടത്തുംകുന്നേൽ, അച്ചാമ്മ കരിമ്പനക്കൽ, ജോസ് മുട്ടുങ്കൽ, പരേതരായ അബ്രഹാം ഇരട്ടപ്പാക്കൽ, ജോസഫ് പുളിയമ്മാക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.