അടിമാലി: നെല്ലിപ്പാറ ആദിവാസി കോളനിയിൽ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കുടിയിൽ എത്തിയ കാട്ടാനക്കൂട്ടം തങ്കമണി ദാമോദരന്റെ വീട് ഭാഗികമായി തകർത്തു. ആനശല്യം ഭയന്ന് ഇവർ രാത്രി മറ്റൊരു വീട്ടിലേക്ക് മാറിയതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് ആനകളാണ് കുടിയിലെത്തി നാശംവിതച്ചത്.
വീടിനു നാശനഷ്ടം വരുത്തിയതിനു പിന്നാലെ വ്യാപക കൃഷിനാശവും ഉണ്ടാക്കി. നാൽപതോളം ആദിവാസി കുടുംബമാണ് നെല്ലിപ്പാറ കുടിയിൽ താമസിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വനപാലകർ എത്തി പടക്കം പൊട്ടിച്ചും മറ്റും ആനകളെ തുരത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വ്യാപക കൃഷിനാശം വരുത്തിയ ശേഷമാണ് ആനകൾ പിന്തിരിഞ്ഞത്. തെങ്ങ്, കമുക്, വാഴ, കപ്പ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.
സർക്കാർ അടിയന്തരമായി ഇടപെട്ട് ആനകളെ തുരത്താനും വീട്, കൃഷി എന്നിവക്ക് നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.