തൊടുപുഴ: പക്ഷി മൃഗാദികളിൽനിന്നടക്കം രോഗങ്ങൾ പടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിെൻറ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പോകുന്ന പക്ഷിമൃഗാദികളുടെയും മൃഗസംരക്ഷണ ഉല്പന്നങ്ങളുടെയും കൃത്യമായ വിവരശേഖരണം ഊർജിതമാക്കിയിട്ടുണ്ട്. കുമളി, കമ്പംമേട്ട്, ബോഡിമെട്ട് എന്നിവിടങ്ങളിലാണ് നിലവില്‍ ചെക്ക്പോസ്റ്റുകളുള്ളത്.
അയൽ സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന പക്ഷിമൃഗാദികളെ പരിശോധിച്ച് എണ്ണം തിട്ടപ്പെടുത്തി ആരോഗ്യമുള്ളവയെ മാത്രമാണ് കടത്തിവിടുന്നത്. പ്രതിരോധകുത്തിവെപ്പുകള്‍ എടുത്തിട്ടുണ്ടെന്നും ഏതൊക്കെ രോഗങ്ങളെയാണ് പ്രതിരോധിച്ചിട്ടുള്ളതെന്നും ഏത് ഇനത്തില്‍പ്പെട്ട എത്ര പക്ഷിമൃഗാദികളാണ് വരുന്നതെന്നും ഉള്ള വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. അവയില്ലാത്തവയെ മടക്കി അയക്കും. രോഗാവസ്ഥയിലാണെന്ന് സംശയമുള്ളവയെ ഒന്നുകില്‍ മടക്കി അയക്കുകയോ അല്ലെങ്കില്‍ വിദഗ്ധ പരിശോധനക്ക് ശിപാര്‍ശ ചെയ്യുകയും ചെയ്യുന്നുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇതുവരെ 17,157 മൃഗങ്ങള്‍, രണ്ട് കോടി കോഴിമുട്ട, ഏഴു ലക്ഷം താറാവുമുട്ട, നാലുലക്ഷം ഇറച്ചിക്കോഴികള്‍, ഒരുലക്ഷം താറാവുകള്‍, 900 ടണ്‍ വയ്ക്കോല്, 800 ടണ്‍ തീറ്റപ്പുല്ല്, 3000 ടണ്‍ ഉണക്കച്ചാണകം, 1500 ടണ്‍ കാലിത്തീറ്റ, 135 ടണ്‍ കോഴിത്തീറ്റ, ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ തൈര്, 10 ടണ്‍ പാല്‍പൊടി, ഒന്നേകാല്‍ കോടി ലിറ്ററോളം പാല് എന്നിവ കുമളി ചെക്ക്പോസ്റ്റിലൂടെ മാത്രം കടന്നുപോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിെൻറ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും അനധികൃതമായി പക്ഷിമൃഗാദികളെയും മറ്റു ഉല്പന്നങ്ങളെയും കൊണ്ടുവരുന്നത് തടയുന്നതും ചെക്ക്പോസ്റ്റിെൻറ പ്രവര്‍ത്തനത്തിെൻറ ഭാഗമാണെന്ന് ചെക്ക്പോസ്റ്റ് ഫീല്‍ഡ് ഓഫിസര്‍ ജയന് പറഞ്ഞു. ഇപ്രകാരം കൊണ്ടുവരുന്നവയാണ് പലപ്പോഴും സംസ്ഥാനത്ത് രോഗങ്ങള്‍ പരത്തുന്നതിന് കാരണമാകുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.