അടിമാലി: നിയന്ത്രണം നഷ്ടപ്പെട്ട ബൊലേറോ ജീപ്പ് ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ വീണു. മാങ്ങാത്തൊട്ടി സ്വദേശി പ്രിന്‍സിന്‍റെ വാഹനമാണ് മാങ്ങാത്തൊട്ടിക്കു സമീപം വില്ലേജ് ഓഫിസിനടുത്തുള്ള പാലക്കുന്നേല്‍ ഗോപിയുടെ പുരയിടത്തിലെ കിണറ്റിലേക്ക് വീണത്.
കിണറിന്‍റെ മുകള്‍ഭാഗത്തുതന്നെ വാഹനം തങ്ങിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പ്രിന്‍സ് മാത്രമാണ് വാഹത്തില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് നിസ്സാര പരിക്കേറ്റു.
പിന്നാലെയെത്തിയ വാഹനത്തിലെ യാത്രക്കാര്‍ ചില്ല് തകര്‍ത്താണ് പ്രിന്‍സിനെ പുറത്തെടുത്തത്. റോഡില്‍നിന്ന് അഞ്ച് മീറ്ററിലധികം താഴെയുള്ള കിണറ്റില്‍ 10 അടിയിലേറെ വെള്ളമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.