തൊടുപുഴ: ക്രിസ്മസിെൻറ വരവറിയിച്ച് നക്ഷത്രദീപങ്ങളുമായി വിപണി സജീവം. നഗരത്തിലെ മിക്ക കടകൾക്ക് മുന്നിൽ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നക്ഷത്രമടക്കമുള്ളവയെല്ലാം റെഡിയായിക്കഴിഞ്ഞു. ഇത്തവണയും എൽ.ഇ.ഡി നക്ഷത്രങ്ങളാണ് വിപണിയിലെ താരങ്ങൾ. 120 രൂപ മുതൽ 500 രൂപവരെയുള്ള എൽ.ഇ.ഡി നക്ഷത്രങ്ങളുമുണ്ട്. കടലാസ് നക്ഷത്രങ്ങൾക്ക് 10 മുതൽ 280 രൂപവരെയാണ് വില. ചൈനീസ് നിർമിത നക്ഷത്രങ്ങളും വിപണിയിലുണ്ട്. അതേസമയം, ക്രിസ്മസ് ട്രീ, ട്രീയിലെ അലങ്കാരം, പുൽക്കൂട്, പുൽക്കൂട് സെറ്റ്, സാന്താക്ലോസിെൻറ മുഖംമൂടി, വേഷവിധാനങ്ങൾ എന്നിവയിലെല്ലാം ചൈനീസ് ഉൽപന്നങ്ങളാണു കൂടുതലും.
ഒരു അടി മുതൽ 10 അടി വരെ നീളമുള്ള ക്രിസ്മസ് ട്രീയും ലഭ്യമാണ്. 70 രൂപ മുതൽ 3400 രൂപ വരെ വിലവരും. ഇതിലേക്കുള്ള അലങ്കാരങ്ങൾക്ക് 30 രൂപ മുതൽ 360 രൂപ വരെയാണു വില. സാന്താക്ലോസിെൻറ മുഖംമൂടിക്ക് 90 രൂപ മുതൽ 240രൂപ വരെ വിലയുണ്ട്. 260 രൂപ മുതൽ 1000രൂപ വരെ വിലയുള്ള സാന്താക്ലോസ് വേഷങ്ങളും തയാർ. ആകർഷണീയമായ പുൽക്കൂടുകളും തയാറായിട്ടുണ്ട്. 120 രൂപ മുതൽ 560 രൂപ വരെയാണു വില. എൽ.ഇ.ഡി ലൈറ്റ് പിടിപ്പിച്ച ക്രിസ്മസ് തൊപ്പിയും വിൽപനക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.