കലക്ടറേറ്റ് ജീവനക്കാര​െൻറ 20 സെൻറ്​ ലൈഫ് ഭവനപദ്ധതിക്ക്​

ഇടുക്കി: കലക്ട​േററ്റിലെ പേര്​ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ജീവനക്കാരന്‍ തൊടുപുഴ താലൂക്ക് കോടിക്കുളം വില്ലേജില്‍ പാറപ്പുഴയില്‍ 20 സെൻറ്​ സ്ഥലം നാല് സെൻറ്​ വീതം അഞ്ചുപേര്‍ക്ക് വീടുവെക്കാന്‍ ആധാരം ചെയ്ത് നല്‍കി.

കലക്ടര്‍ കണ്ടെത്തിയവർക്കാണ്​ ആധാരം ചെയ്ത് നല്‍കിയത്. ഗുണഭോക്താക്കളായ തങ്കമണി വില്ലേജിലെ ബീന ബിനോയ്, കുമാരമംഗലം വില്ലേജിലെ സുധാമണി വിജയന്‍ എന്നിവര്‍ക്ക് പ്രമാണം ചേംബറില്‍ കലക്ടര്‍ എച്ച്. ദിനേശന്‍ കൈമാറി. തൊടുപുഴ കൊച്ചുപറമ്പില്‍ മഞ്ജു ജോസഫ്, വെള്ളിയാമറ്റം അറയില്‍ സീനത്ത്, തൊടുപുഴ രതീഷ്- റോസ്‌മേരി ദമ്പതികള്‍ക്കുമാണ് സ്ഥലം നല്‍കിയത്.

Tags:    
News Summary - collocterate staff land for life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.