തൊടുപുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ പാൽ വിതരണവുമായി മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി.ജെ. ജോസഫ്. സ്വന്തം െഡയറി ഫാമിൽനിന്ന് 60 ലിറ്റർ പാലാണ് തൊടുപുഴ നിയോജക മണ്ഡലത്തിലെ ഒമ്പതോളം പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്കും ജനകീയ ഹോട്ടലുകളിലേക്കുമായി സൗജന്യമായി നൽകുന്നത്.
ജോസഫിെൻറ വീടിനുസമീപമാണ് െഡയറി ഫാം. ഇവിടെ നൂറോളം പശുക്കളാണുള്ളത്. ഇപ്പോൾ ഒമ്പത് പഞ്ചായത്തിൽ നിന്നുള്ള ആവശ്യമനുസരിച്ചാണ് പാൽ നൽകുന്നത്. ബാക്കി മൂന്ന് പഞ്ചായത്തിൽ സമൂഹ അടുക്കളകൾ തുറക്കുന്നതോടെ അവിടെയും പാൽ നൽകുമെന്ന് ജോസഫ് പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തിൽ സമൂഹ അടുക്കളകളടക്കം വീണ്ടും തുറന്നതോടെയാണ് പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിലേക്ക് പാൽ നൽകാൻ തീരുമാനിച്ചത്. പച്ചക്കറികളും വിതരണം ചെയ്യുന്നുണ്ട്. പല പഞ്ചായത്തുകളിലേക്കും ആവശ്യത്തിനനുസരിച്ച് കിറ്റുകൾ നൽകുന്നു.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എം. എൽ.എ ഹെൽപ് ഡെസ്ക്കിെൻറ പ്രവർത്തനവും ഊർജിതമാക്കിയതായി ജോസഫ് പറഞ്ഞു. കൂടാതെ, കേരള കോൺഗ്രസ്, യൂത്ത് ഫ്രണ്ട് എന്നിവരുടെ നേതൃത്വത്തിൽ മരുന്നു വിതരണം, രക്തദാനം തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു. മകനും ഗാന്ധിജി സ്റ്റഡി സെൻറർ വൈസ് ചെയർമാനുമായ അപു ജോൺ ജോസഫിെൻറ നേതൃത്വത്തിലാണ് പ്രവർത്തനങ്ങളുടെ ഏകോപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.