വണ്ണപ്പുറം: ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്ക് തലങ്ങും വിലങ്ങും സ്ഥലംമാറ്റം. പൊതുസ്ഥലം മാറ്റ ഉത്തരവ് ഇറങ്ങി ജീവനക്കാരെല്ലാം വിവിധ ഓഫീസുകളില്‍ ചുമതലയേറ്റിരുന്നു. ഇതിന് ശേഷമാണ് വീണ്ടും സ്ഥലം മാറ്റം നല്കി ഉത്തരവുകള്‍ ഇറങ്ങിയത്.
ഇതേടെ ജീവനക്കാരെല്ലാം ബുദ്ധിമുട്ടിലാണ്. പലരും മക്കളെ ഇപ്പോള്‍ ജോലിനോക്കുന്ന സ്ഥലത്തിനടുത്തുള്ള വിദ്യലയങ്ങളിൽ ചേര്‍ത്തുകഴിഞ്ഞിരുന്നു. ഇതോടെ കുട്ടികളുടെ പഠനം ഉള്‍പ്പെടെ അവതാളത്തിലാകുന്നതായി ജീവനക്കാര്‍ക്ക് പരാതിയുണ്ട്. ഭരണപരമായ കാരണങ്ങളാലാണ് സ്ഥലം മാറ്റമെന്ന് ഉത്തരവുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭരണകക്ഷി യൂനിയനില്‍പ്പെട്ട ജീവനക്കാര്‍ക്ക്, ഇഷ്ടപ്പെട്ടതും കൂടുതൽ സൗകര്യപ്രദമായതുമായ സ്ഥലങ്ങളില്‍ നിയമനം നല്‍കാനാണ് ഇത്തരം ഉത്തരവുകൾ ഇറക്കുന്നതിന് പിന്നിലെന്ന് ജീവനക്കാര്‍ പറയുന്നു. പൊതുസ്ഥലംമാറ്റം ഓണ്‍ലൈനിൽ അപേക്ഷ സ്വീകരിച്ച് സുതാര്യമായി ഇറക്കിയിരുന്നു. അന്ന് ഇഷ്ടക്കാര്‍ക്ക് വേണ്ടപ്പെട്ട സ്ഥലത്ത് നിയമനം നല്കാൻ കഴിഞ്ഞില്ല. ഇത് പരിഹരിക്കാനാണ് തുടരെ ഉത്തരവിറക്കി ജീവനക്കാരെ സ്ഥലം മാറ്റുന്നതെന്നും ആക്ഷേപമുണ്ട്.
മൂന്നാർ ഡി.എഫ്.ഒ ഓഫിസിൽ 14 വർഷത്തിലേറെയായി സ്ഥലം മാറാത്ത ജീവനക്കാർ വരെയുണ്ട്. എന്നാൽ മാനദണ്ഡം പാലിച്ചും നിയമനുസൃതമായുമാണ് സ്ഥലം മാറ്റം നടത്തിയിട്ടുള്ളതെന്നാണ് മൂന്നാർ ഡി.എഫ്.ഒ ഓഫിസ് അധികൃതർ നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.