കോവിഡ് പോസിറ്റിവായ ആളെ ഡിസ്ചാർജ് ചെയ്തതായി പരാതി

ചെ​റു​തോ​ണി: കോ​വി​ഡ് പോ​സി​റ്റി​വാ​യ ആ​ളെ രോ​ഗം ഭേ​ദ​മാ​വാ​തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഡി​സ്ചാ​ർ​ജ് ചെ​യ്ത​താ​യി പ​രാ​തി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല ട്ര​ഷ​റ​ർ സ​ണ്ണി പൈ​മ്പി​ള്ളി​യെ​യാ​ണ് കോ​വി​ഡ് നെ​ഗ​റ്റി​വാ​കാ​തെ ഡി​സ്ചാ​ർ​ജ് ചെ​യ്ത്.​

ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് സ​ണ്ണി​യെ കോ​വി​ഡ് പോ​സി​റ്റാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്​. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 1

6ന് ​രാ​വി​ലെ വീ​ണ്ടും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​നാ​ക്കി. ഇ​തി​ൽ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വീ​ട്ടി​ൽ​പോ​യി കു​റ​ച്ചു​ദി​വ​സം വി​ശ്ര​മി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ ഡ്യൂ​ട്ടി ഡോ​ക്ട​ർ ഡി​സ്ചാ​ർ​ജ് ചെ​യ്തു. വീ​ട്ടി​ലെ​ത്തി സം​ശ​യം തോ​ന്നി​യ​തി​നാ​ൽ മ​റ്റൊ​രു ഡോ​ക്ട​റെ കാ​ണി​ച്ച​പ്പോ​ഴാ​ണ് കോ​വി​ഡ് പോ​സി​റ്റി​വ് ത​ന്നെ​യാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ കി​ട​ന്ന സ​മ​യ​ത്ത് ത​നി​ക്ക്​ ഭ​ക്ഷ​ണം​കൊ​ണ്ടു​വ​ന്ന്​ വേ​സ്​​റ്റ്​ പ​ഞ്ഞി​യു​ടെ കൂ​ടെ ​െവ​ച്ചി​ട്ടു​പോ​യ സ്​​റ്റാ​ഫി​െൻറ ന​ട​പ​ടി​യെ സ​ണ്ണി ചോ​ദ്യം​ചെ​യ്തി​രു​ന്നു.

ഡി​സ്ചാ​ർ​ജ് ചെ​യ്ത ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ല​ക്ട​ർ​ക്കും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കും പ​രാ​തി ന​ൽ​കി​യ​താ​യി സ​ണ്ണി പ​റ​ഞ്ഞു.

Tags:    
News Summary - Covid 19 in idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.