മുട്ടം: ഇടപ്പള്ളിയിൽ ആയിരക്കണക്കിന് ലോഡ് മാലിന്യം തള്ളിയ കൊക്ക അടിയന്തരമായി മൂടണമെന്ന ആവശ്യമായി നാട്ടുകാർ. ഊരക്കുന്ന് കവലയിൽനിന്ന് പഴയമറ്റത്തിന് പോകുന്ന വഴിയിൽ ലയൺസ് ക്ലബിനു സമീപമാണ് മാലിന്യം തള്ളിയത്.
ഗാർഹിക മാലിന്യം, കെട്ടിടാവശിഷ്ടം, ആശുപത്രി മാലിന്യം, കക്കൂസ് മാലിന്യം തുടങ്ങിയവയെല്ലാം ഇവിടെ തള്ളിയിട്ടുണ്ട്.
പ്രദേശവാസികൾ പലതവണ ആരോഗ്യവകുപ്പിൽ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. ആരോഗ്യവകുപ്പ് ജീവനക്കാരെ ആശുപത്രിയിലെത്തി തടഞ്ഞുവെക്കുമെന്ന് നാട്ടുകാർ തള്ളുന്നത്. മാലിന്യം ഭക്ഷിക്കാനായി തെരുവുനായ്ക്കൾ കൂട്ടമായി ഇവിടെ തങ്ങുകയാണ്. ഇതുമൂലം കാൽനടക്കാർക്കോ വാഹനയാത്രക്കാർക്കോ സഞ്ചരിക്കാനാകുന്നില്ല. ദുർഗന്ധം മൂലം 500 മീറ്ററിലധികം അകലെയുള്ള വീട്ടുകാർപോലും ദുരിതം അനുഭവിക്കുകയാണ്. സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ഈ മാലിന്യം തള്ളൽ. ഇത് മണ്ണിട്ടുമൂടി ഇനി തള്ളാതിരിക്കാൻ വേലി കെട്ടിത്തിരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.