മുണ്ടക്കയം ഈസ്റ്റ്: വള്ളിയാങ്കവ് ദേവീക്ഷേത്രത്തിന് മുന്നിലെ സ്റ്റാളുകൾ പൊളിച്ചുനീക്കാൻ നിർദേശം. അനധികൃതമായി പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ വ്യക്തികളുടെ സ്റ്റാളുകൾ ഉടൻ നീക്കാനാണ് ഹൈകോടതി ഡിവിഷൻ ബഞ്ച് നിർദേശിച്ചത്.
പി.കെ. സോമൻ വടക്കേക്കര നൽകിയ ഹരജിയിലാണ് വിധി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടകളും അനധികൃത നിർമാണങ്ങളും പൊളിച്ചുമാറ്റാൻ പെരുവന്താനം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും പെരുവന്താനം എസ്.എച്ച്.ഒയെയും ഹൈകോടതി ചുമതലപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.