ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങൾക്കും പുതിയ സാമാജികരായിക്കഴിഞ്ഞു. നാടിെൻറ വികസനത്തിന് ഒട്ടേറെ വാഗ്ദാനങ്ങൾ നിരത്തിയാണ് ഓരോരുത്തരും തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്താകും ഇവർ മണ്ഡലത്തിനായി ഇനി ചെയ്യുകയെന്നറിയാൻ വോട്ടർമാരും കാത്തിരിക്കുകയാണ്. മണ്ഡലത്തിൽ പ്രഥമ പരിഗണന നൽകുന്ന വിഷയങ്ങളെക്കുറിച്ച് നിയുക്ത എം.എൽ.എമാർ 'മാധ്യമ'ത്തോട്....
റോഷി അഗസ്റ്റിൻ (ഇടുക്കി)
തുടർച്ചയായി അഞ്ചാംതവണയും നിയമസഭയിൽ എത്തിച്ചതിന് എല്ലാവർക്കും നന്ദി. മുൻ കാലങ്ങളിലേതുപോലെ മണ്ഡലത്തിലുള്ളവരുടെ സഹായം ഇനിയും ഉണ്ടാകണം. നമുക്കൊരുമിച്ച് ഇനിയും പരിശ്രമിക്കാം.
ജില്ലയിലെ എക്കാലത്തെയും പ്രധാന പ്രശ്നം പട്ടയമുൾപ്പെടെയുള്ള ഭൂപ്രശ്നങ്ങളാണ്. ഇതിന് ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് മുന്തിയ പരിഗണന നൽകും. ഭൂപ്രശ്നം പരിഹരിക്കാൻ നിയമനിർമാണം കൊണ്ടുവരുന്നതിനാവശ്യമായ നടപടിക്ക് സർക്കാറിൽ സമ്മർദം ചെലുത്തും.
ഇടുക്കിയിൽനിന്ന് തുടർച്ചയായി അഞ്ചാം തവണയാണ് നിയമസഭയിലെത്തുന്നത് എന്നതുകൊണ്ടുതന്നെ തനിക്കുള്ള അറിവും ബന്ധങ്ങളും മണ്ഡലത്തിെൻറ വികസനത്തിന് ഉതകുന്ന രീതിയിൽ വിനിയോഗിക്കും. ഇടുക്കി മെഡിക്കൽ കോളജിനെ കേരളത്തിലെ മറ്റ് മെഡിക്കൽ കോളജുകളുമായി കിടപിടിക്കുന്ന നിലവാരത്തിലേക്ക് ഉയർത്തുന്നതിനാണ് പ്രാഥമിക പരിഗണന.
അഞ്ചുവർഷം കൊണ്ട് 300 ഡോക്ടർമാരെ ഇടുക്കിക്ക് സംഭാവന ചെയ്യുന്ന സ്ഥാപനമായി മെഡിക്കൽ കോളജ് മാറും. പഠിച്ചിറങ്ങുന്ന ഡോക്ടർമാരുടെ സേവനം ഹൈറേഞ്ചിന് പരമാവധി ലഭ്യമാക്കും.
വിനോദസഞ്ചാര മേഖലയിൽ പുതിയ പദ്ധതികൾ കൊണ്ടുവന്ന് ടൂറിസം വിപ്ലവത്തിന് തുടക്കംകുറിക്കും. കർഷകർക്കും വിനോദസഞ്ചാര മേഖലക്കും ഒരുപോലെ ഗുണംചെയ്യുന്ന പദ്ധതികളാണ് നടപ്പാക്കുക.
വികസനത്തിന് വെമ്പൽ കൊള്ളുന്ന കല്യാണത്തണ്ട്, കാൽവരിമൗണ്ട്, അഞ്ചുരുളി, അയ്യപ്പൻകോവിൽ, പുഷ്പഗിരി എന്നീ മേഖലകളിൽ കൂടുതൽ പദ്ധതികൾ കൊണ്ടുവരും. അഞ്ച് വർഷത്തിനുള്ളിൽ ഇടുക്കിയെ മാതൃക നിയോജകമണ്ഡലമാക്കി മാറ്റും. 100 ശതമാനം കുടുംബങ്ങൾക്കും ഭവനം, പാവപ്പെട്ടവർക്ക് ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തും.നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വികസിപ്പിക്കുകയും പുതിയ സ്ഥാപനങ്ങൾ കൊണ്ടുവരുകയും ചെയ്യും.
എം.എം. മണി (ഉടുമ്പൻചോല)
ചരിത്രവിജയം സമ്മാനിച്ച ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക്് നന്ദി. കോവിഡ് പശ്ചാത്തലത്തില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദിപറയാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്.വികസന പദ്ധതികള്‍ ജനങ്ങള്‍ക്ക് ഗുണകരമായതിെൻറ സ്നേഹമാണ് വോട്ടര്‍മാര്‍ ബാലറ്റിലൂടെ നല്‍കിയത്.വോട്ടര്‍മാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് പ്രതിഫലമായി ജില്ലയിലെ കാര്‍ഷിക പ്രശ്നങ്ങളും ഭൂപ്രശ്നങ്ങളും പരിഹരിക്കും.
ഒപ്പം ഇടുക്കി പാക്കേജും നടപ്പാക്കും. ഭൂപ്രശ്നം പരിഹരിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി മുമ്പ്്് ഉറപ്പുനല്‍കിയിട്ടുള്ളതാണ്. വികസന കാഴ്ചപ്പാടോടുകൂടി പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍ എത്രയും വേഗം നടപ്പാക്കാന്‍ നടപടി സ്വീകരിക്കും. കഴിഞ്ഞതവണ തുടങ്ങിവെച്ച ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.അത് പൂര്‍ത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണന. ജില്ല ആശുപത്രി, ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളജ്, പച്ചടിയിലെ സ്റ്റേഡിയം, വിവിധ റോഡുകള്‍ എന്നിവയുടെ നിര്‍മാണങ്ങള്‍ തുടരുകയാണ്. ഉടുമ്പന്‍ചോലക്ക് പുതിയ ചില പദ്ധതികളെപ്പറ്റിയും ആലോചനയുണ്ട്.
പി.ജെ. ജോസഫ് (തൊടുപുഴ)
വിജയത്തിൽ വളരെയധികം സന്തോഷമുണ്ട്. ജനങ്ങളാണ് ശക്തി. പാർട്ടിക്കതീതമായി തൊടുപുഴക്കാരോടെല്ലാം ആത്മബന്ധമുണ്ട്. അതുകൊണ്ടാണ് അവർ ഒപ്പം നിന്നത്. പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കും. നിർമാണം പൂർത്തിയാക്കിയിട്ടും തുറന്നുനൽകാത്ത തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോക്കാണ് പ്രഥമ പരിഗണന. കൂടാതെ മാരിയിൽ കലുങ്ക് പാലത്തിെൻറ അപ്രോച്ച് റോഡ് യാഥാർഥ്യമാക്കും. സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി മലങ്കര ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നതിന് ശ്രമം തുടരും. ഒപ്പം തൊടുപുഴക്കായി കൂടുതൽ പദ്ധതികൾ എത്തിക്കുന്നതിനായുള്ള ശ്രമം നടത്തും.
വാഴൂർ സോമൻ (പീരുമേട് )
തുടർ ഭരണത്തിന് കരുത്തേകാൻ തന്നെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. തോട്ടം തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി നേരിട്ടറിയാം.
അതു കൊണ്ട് തന്നെ 2000 ഡിസംബർ 13 മുതൽ പൂട്ടിക്കിടക്കുന്ന ചീന്തലാറ്റിലെ പീരുമേട് ടീ മ്പനി, 2003 മുതൽ അടച്ചുപൂട്ടിയ കോട്ടമല ബൊണാമി എം.എം.ജെ തോട്ടങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണന. ഇതോടൊപ്പം കഴിഞ്ഞ പിണറായി സർക്കാറിെൻറ കാലത്തെ പ്ലാേൻറഷൻ നയം നടപ്പാക്കും.
ആരോഗ്യപരിപാലനത്തിന് പ്രദേശത്ത് കോട്ടയം, ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രികളുടെ സഹായത്തോടെ സാറ്റലൈറ്റ് ഹോസ്പിറ്റൽ സംവിധാനം കൊണ്ടുവരും. വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും പ്രത്യേക പരിഗണന നൽകും. ചെറുവിമാനങ്ങൾ ലാൻഡ് ചെയ്യുന്ന എയർ ട്രിപ് നടപ്പാക്കും. റോഡുകൾ ആധുനിക നിലവാരത്തിൽ എത്തിക്കും.
പാതവക്കിൽ വിശ്രമത്തിനും പ്രാഥമിക സൗകര്യങ്ങൾക്കും വേണ്ടിയുള്ള അത്യാധുനിക അമിനിറ്റി സെൻററുകളും നിർമിക്കും. തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് ഭവനപദ്ധതി നടപ്പാക്കി ലയത്തിലെ ദുരിത ജീവിതത്തിന് മാറ്റം വരുത്തും. ഒട്ടകത്തലമേട്-തേക്കടി-സത്രം-പരുന്തുംപാറ-പാഞ്ചാലിമേട്-മദാമ്മക്കുളം - കോലാഹലമേട് എന്നിവിടങ്ങളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ടും നടപ്പാക്കും.
എ. രാജ (ദേവികുളം)
ജനങ്ങളുടെ പ്രതീക്ഷക്കൊപ്പം ഉയരണമെന്നാണ് ആഗ്രഹം. പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ മൂന്നാറിൽ കൂടുതൽ വികസനം എത്തിക്കുന്നതിനായിരിക്കും പ്രഥമ പരിഗണന. തോട്ടം തൊഴിലാളികളുടെയും ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനവും മുഖ്യ പരിഗണന വിഷയമാണ്. ഇടതുമുന്നണിയും സർക്കാറും പ്രഖ്യാപിക്കുന്ന പദ്ധതികൾ ദേവികുളത്ത് എത്തിക്കാൻ നേതൃത്വത്തിെൻറ സഹായത്തോടെ ശ്രമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.