ഇടുക്കി: ബാങ്കിങ് സേവനങ്ങളും പണമിടപാടുകളും പൂര്‍ണമായും ഡിജിറ്റലാക്കി ജില്ല. സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ല ഔദ്യോഗിക പ്രഖ്യാപനം ജില്ലതല ബാങ്കിങ് അവലോകന സമിതി യോഗത്തിൽ കലക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. ഡിജിറ്റല്‍ പണമിടപാടുകളുടെ വിപുലീകരണത്തിനും ശാക്തീകരണത്തിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ച പദ്ധതി ജൂണിലാണ് ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ലീഡ് ബാങ്കിെൻറ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചോളം ബാങ്കുകള്‍ വിവിധ പ്രദേശങ്ങളില്‍ ഡിജിറ്റല്‍ ബാങ്കിങ് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചാണ് ജില്ലയെ സമ്പൂര്‍ണ ഡിജിറ്റലാക്കിയത്.
25 വാണിജ്യ ബാങ്കുകളിലെ 13 ലക്ഷത്തോളം സേവിങ്സ്, കറന്‍റ് അക്കൗണ്ടുകൾക്ക് ഏതെങ്കിലും ഒരു ഡിജിറ്റല്‍ മാധ്യമം ഏര്‍പ്പെടുത്തിയതിെൻറ അടിസ്ഥാനത്തിലാണ് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ലക്ഷ്യം കൈവരിച്ചത്. യോഗത്തില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ. ഗൗതമന്‍, അസി. ജനറല്‍ മാനേജര്‍ പി. അശോക്, നബാര്‍ഡ് ഡി.ഡി.എം അജീഷ് ബാലു എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ ബാങ്ക് അസി. ജനറല്‍ മാനേജര്‍ നരസിംഹകുമാര്‍ സ്വാഗതവും ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ജി. രാജഗോപാലന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.