ഇടുക്കി: സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ യുവജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിന് സ്ത്രീധനമുക്ത കേരളം എന്ന സന്ദേശമുയർത്തി കാമ്പസുകളിൽ കാമ്പയിനുമായി വനിത കമീഷൻ. ഇതിന്റെ ഭാഗമായി മറയൂർ ഐ.എച്ച്.ആർ.ഡി കോളജിൽ സെമിനാർ നടത്തി. വരും ദിവസങ്ങളിൽ ബാക്കി കോളജുകളിലും നടത്തുമെന്ന് കമീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ നടത്തിയ സിറ്റിങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
സിറ്റിങ് 70 പരാതി പരിഗണിച്ചു. എന്നാൽ, ജില്ലയിലെ പ്രാദേശിക അവധിയെത്തുടർന്ന് 40 കേസിലായി ബന്ധപ്പെട്ട ആളുകളാണ് എത്തിയത്. ഇതില്‍ 10 പരാതി തീര്‍പ്പാക്കുകയും ആറ് കേസ് വിവിധ വകുപ്പുകളിലേക്ക് അന്വേഷണ റിപ്പോര്‍ട്ടിന് കൈമാറുകയം ചെയ്തു. കഴിഞ്ഞ സിറ്റിങ്ങിൽ വരാൻ സാധിക്കാത്തതും വീണ്ടും പരിഗണിക്കേണ്ടതുമായ 54 കേസ് അടുത്ത ഹിയറിങ്ങിലേക്ക് മാറ്റി. മദ്യപാനവുമായി ബന്ധപ്പെട്ട നിരവധി പരാതി കമീഷന് ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.