പെരുവന്താനം: ചലച്ചിത്ര പ്രവർത്തകനായ എബിൻ എബ്രഹാം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പെരുവന്താനം പഞ്ചായത്തിെൻറ സ്ഥലം പാട്ടത്തിനെടുത്ത് ആരംഭിച്ച പപ്പായ കൃഷി പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ബിനു പപ്പായച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു.
പെരുവന്താനം പഞ്ചായത്തിെൻറ അധീനതയിൽ പതിറ്റാണ്ടുകളായി തരിശുകിടന്ന ഭൂമിയാണ് കൃഷിക്കായി പാട്ടത്തിന് നൽകിയത്. ചലച്ചിത്ര മേഖല സ്തംഭിച്ചതോടെയാണ് പത്രപ്രവർത്തകൻ കൂടിയായ എബിൻ കൃഷിയിലേക്ക് തിരിഞ്ഞത്.
തായ്വാനിൽനിന്ന് ഇറക്കുമതി ചെയ്ത റെഡ്ലേഡി എഫ് 1786 ഇനം സ്വന്തമായി നഴ്സറി സജ്ജീകരിച്ച് രണ്ടുമാസത്തിലേറെ വളർത്തിയശേഷമാണ് മണ്ണിൽ നട്ടത്.
അത്യുൽപാദനശേഷിയുള്ള ഈ ഇനത്തിെൻറ പ്രത്യേകത കീടനാശിനികളുടെ സഹായമില്ലാതെ ഒരുമാസത്തിലേറെ കേടുകൂടാതെ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ഇരിക്കുമെന്നതാണ്.
കൃഷി ആരംഭിച്ച് ആറാംമാസം വിളവെടുക്കാവുന്ന ഈയിനം ഉഷ്ണമേഖല കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. പെരുവന്താനത്ത് നടന്ന ചടങ്ങിൽ സി.ഡി.എസ് ചെയർമാൻ രജനി പ്രമോദ്, കൃഷി വകുപ്പുദ്യോഗസ്ഥരായ വർഗീസ്,സജി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.