കുമളി: ഓട്ടോറിക്ഷ മറിഞ്ഞ് എട്ട് സ്കൂൾ വിദ്യാർഥികൾക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ ധർമവേലിൽനിന്ന് സ്കൂളിലേക്ക് പോവുകയായിരുന്ന വാഹനമാണ് മറിഞ്ഞത്. മൂന്ന് കുട്ടികളെ വിദഗ്ധ ചികിത്സക്ക് പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.വ്യാഴാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. ധർമാവലി എസ്റ്റേറ്റിൽനിന്ന് ടൗണിലെ സ്കൂളുകളിലേക്ക് പോവുകയായിരുന്നു വിദ്യാർഥികൾ.
ഓട്ടോയിൽ വണ്ടിപ്പെരിയാർ യു.പി സ്കൂൾ, സെന്‍റ് ജോസഫ് ഹൈസ്കൂൾ, എൽ.പി സ്കൂൾ എന്നീ മൂന്ന് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ധർമാവേലി എസ്റ്റേറ്റിൽ താമസിക്കുന്ന കുടുംബങ്ങളിലെ അനുഷ്ക (13), യെർഷിനി ( 9 ), ഏനോസ് (6 ) അയോണ ( 7 ),ദർഷിനി (10) എർഷൻ (11), അശ്മിക (11), അനുഷ്യ (10) എന്നിവർക്കാണ് പരിക്കേറ്റത്.
ഇടുങ്ങിയ വഴിയിലൂടെ വരുന്നതിനിടെ റോഡിൽ കിടന്ന കല്ലിൽ കയറാതിരിക്കാൻ വാഹനം വെട്ടിച്ചു മാറ്റുന്നതിനിടെ മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർക്കും നിസ്സാര പരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.