തൊടുപുഴ: ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ ജില്ല കലക്ടർ എച്ച്. ദിനേശൻ നന്ദി അറിയിച്ചു. വൈകീട്ട് 3.30ഒാടെ ജില്ലയിലെ വോട്ടെണ്ണൽ നടപടി പൂർത്തിയാക്കി ജില്ല പഞ്ചായത്തിലേക്ക് വിജയിച്ചവരെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇടുക്കിയിലാണ് ആദ്യ വിജയപ്രഖ്യാപനം ഉണ്ടായത്.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് രാവിലെ 10ന് ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും ഇതേസമയം സത്യപ്രതിജ്ഞ തദ്ദേശസ്ഥാപനങ്ങളിൽ നടത്തും. മുനിസിപ്പൽ-കോർപറേഷനുകളിലെ സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളിൽ അന്ന്് 11.30നും നടത്തും. തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റ് അംഗങ്ങളെ ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യിക്കും.
സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാൽ ഉടൻ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുെടയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്്ത അംഗത്തിെൻറ അധ്യക്ഷതയിൽ ചേരും. യോഗത്തിൽ പ്രസിഡൻറ്/ചെയർപേഴ്സൻ, വൈസ് പ്രസിഡൻറ് /ഡെപ്യൂട്ടി ചെയർപേഴ്സൻ എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരണാധികാരികൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.