തൊടുപുഴ: ജില്ലയിൽ വൈദ്യുതാഘാതമേറ്റുള്ള മരണങ്ങൾ ആശങ്ക ജനിപ്പിക്കുന്ന രീതിയിൽ വർധിക്കുന്നു. ഓരോ വർഷത്തെയും അപകടങ്ങൾ പരിശോധിച്ചാൽ ജില്ലയിൽ ഷോക്കേറ്റുള്ള മരണങ്ങൾ കൂടിവരുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
2022-23 ജൂൺ വരെ ജില്ലയില്‍ മാത്രം 30 വൈദ്യുതി അപകടമാണ് സംഭവിച്ചത്. ഇതിൽ ചൊവ്വാഴ്ച രാജാക്കണ്ടത്ത് വൈദ്യുതാഘാതമേറ്റ് പിതാവും മക്കളും മരിച്ചത് നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. രാജാക്കണ്ടം സ്വദേശികളായ ചെമ്പകശ്ശേരി കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്.
പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ വീടിന്റെ പുറകിൽനിന്ന മരം കടപുഴകി വീണതിനെത്തുടർന്ന് പൊട്ടിവീണ ലൈൻ കമ്പിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. പൊട്ടിക്കിടക്കുന്ന ലൈൻ കമ്പിയിൽനിന്ന് ഷോക്കേറ്റുള്ള അപകടം, ജോലികളിൽ ഏർപ്പെടുന്നവരുടെ അശ്രദ്ധ, അറിവില്ലായ്മ എന്നിവയാണ് ഒട്ടുമിക്ക വൈദ്യുതാപകടങ്ങളുടെയും മുഖ്യകാരണം. ജില്ലയില്‍ സംഭവിച്ച കൂടുതൽ വൈദ്യുതി അപകടങ്ങളും ഇരുമ്പുതോട്ടി അല്ലെങ്കിൽ ഇരുമ്പ് ഏണി ലൈനുകളുടെ സമീപം ഉയര്‍ത്തിയതിനെ തുടർന്നുണ്ടായത്. ഏലത്തോട്ടങ്ങളിലെ വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിക്കുമ്പോഴും കുരുമുളക് പറിക്കുമ്പോഴും ഇരുമ്പ് ഏണി ലൈനുമായി സമ്പര്ക്കത്തിൽപെട്ടും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ടൈല്‍വര്‍ക്ക്, വെല്‍ഡിങ് ജോലികൾ, പെയിന്റിങ് ജോലികൾ എന്നിവക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്യുന്ന വയറുകളുടെയും ഇതിന് ഉപയോഗിക്കുന്ന എക്സ്റ്റന്‍ഷൻ ബോര്‍ഡുകളുടെയും നിലവാരമില്ലായ്മ മൂലവും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏര്‍പ്പെടുന്ന ജീവനക്കാർ കര്‍ശനമായും സുരക്ഷാക്രമീകരണം ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ജോലികൾ ചെയ്യാവൂവെന്നും നിർദേശങ്ങളുണ്ടെങ്കിലും പലരുടെയും അശ്രദ്ധ അപകടങ്ങളിലേക്ക് നയിക്കുന്നു. 2021-22 സാമ്പത്തിക വർഷം 11 പേർ മരിക്കുകയും ആറ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2022 ഏപ്രിൽ ഒന്ന് മുതൽ നവംബർ നാല് വരെ 11 മരണമാണ് ഷോക്കേറ്റ് ഉണ്ടായത്. ആറ് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 2020-21ൽ പത്തുപേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2019-20ലും 2018-19ലും ആറ് പേർ വീതവും 2017-18ൽ 14 പേരും ഷോക്കേറ്റ് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.