പൂമാല: പൂക്കളാൽ സമൃദ്ധമായിരുന്ന രണ്ട് വൻ മലകളാണ് മേത്തൊട്ടി, നാളിയാനി എന്നിവ. പണ്ടുകാലത്ത് അനവധി പൂമരങ്ങൾ ഈ പ്രദേശത്ത് ഉണ്ടായിരുെന്നന്നും വസന്തകാലത്ത് ഇവിടം കാണാൻ അതിമനോഹരമായിരുെന്നന്നും പഴമക്കാർ പറയുന്നു. പൂവ് നിറഞ്ഞ മല എന്നത് പറഞ്ഞ് പറഞ്ഞ് പൂമാല ആയി എന്നാണ് ചരിത്രം.
പൂമരുത് ഇനത്തിൽപെട്ട മരങ്ങളാണ് കൂടുതലായും ഇവിടെ ഉണ്ടായിരുന്നത്. ആദിവാസി, ഗോത്രവിഭാഗത്തിൽപെട്ട ചുരുക്കം ആളുകൾ മാത്രമാണ് അന്ന് ഇവിടെ താമസിച്ചിരുന്നത്. എന്നാൽ, വനപ്രദേശമായിരുന്ന ഇവിടെ കാലങ്ങൾ കഴിഞ്ഞതോടെ റോഡ് സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും വികസിച്ചതോടെ നിരവധി പേർ എത്തിത്തുടങ്ങി. എങ്കിലും ആദിവാസി വിഭാഗക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് പൂമാല, മേത്തൊട്ടി, നാളിയാനി, കൂവക്കണ്ടം, കോഴിപ്പിള്ളി തുടങ്ങിയ സ്ഥലങ്ങൾ. വെള്ളിയാമറ്റം പഞ്ചായത്തിന് കീഴിൽ വരുന്ന ഇവിടെ 12,000ത്തോളം ജനങ്ങൾ അധിവസിക്കുന്നു. മല അരയ മഹാസഭ സ്ഥാപകൻ മേട്ടൂർ രാമെൻറ ഉൾെപ്പടെ ജന്മദേശമാണ് പൂമാല.
ജില്ലയിലെതന്നെ പ്രധാന ആദിവാസി മേഖലായ പൂമാലയിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. പ്രധാന വിദ്യാലയമാണ് പൂമാല ഹയർ സെക്കൻഡറി സ്കൂൾ. ആശുപത്രി, വായനശാല തുടങ്ങി മിക്ക സ്ഥാപനങ്ങളും ഇവിടെയുണ്ട്. ആദ്യകാലത്ത് തൊടുപുഴയിൽനിന്ന് ഇടുക്കിക്ക് പ്രധാന പാത പൂമാല വഴിയായിരുന്നു. പിന്നീടാണ് മുട്ടം-കാഞ്ഞാർ വഴി റോഡ് വരുന്നത്. നിലവിൽ പന്നിമറ്റം- കൂവക്കണ്ടം-കോഴിപ്പള്ളി -കുളമാവ് വഴി ഒരു പ്രധാന പാത വെട്ടിയിട്ടുണ്ടെങ്കിലും 25 മീ. ഭാഗത്തെ മാത്രം പണികൾ പൂർത്തീകരിച്ചിട്ടില്ല. ഇതിെൻറ പണികൾ പൂർത്തീകരിച്ചാൽ തൊടുപുഴയിൽനിന്ന് ഇടുക്കിക്കുള്ള പ്രധാന പാതയായി ഇത് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.