ഇടുക്കി: കൊക്കയാർ ഗ്രാമത്തിന് സഹായഹസ്തവുമായി ജില്ലാ ഹോമിയോപ്പതി വകുപ്പ് ജീവനക്കാർ. ദുരന്തബാധിതരായ 120 കുടുംബങ്ങൾക്ക് ആയിരം രൂപയുടെ വീതം കൂപ്പൺ പഞ്ചായത്ത് പ്രസിഡൻറ് പ്രിയ മോഹൻ കൈമാറി.
സൗത്ത് ഫ്ലോറിഡയിലെ കേരള സമാജവുമായി ചേർന്നാണ് 'ഹൃദയപൂർവം കൊക്കയാർ ഗ്രാമത്തിനൊപ്പം' എന്ന പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുത്ത കടയിൽനിന്ന് കൂപ്പൺ ഉപയോഗിച്ച് ഗൃഹോപകരണങ്ങൾ വാങ്ങാം.
ഹോമിയോപ്പതി ഡി.എം.ഒ ഡോ. ബീന സഖറിയാസ്, ഡോ. എം.കെ. അമ്പിളി, ഡോ. എ.എസ് മാനസ, ഡോ. പ്രേംകുമാർ, എം.സി. ബോബി, പി.കെ. രാജു, ബഷീർ മുഹമ്മദ്, അമ്പിളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സജിനി ജയകുമാർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മോളി ഡൊമിനിക്, വാർഡംഗം നെച്ചൂർ തങ്കപ്പൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.