റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ജൂ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്ന്

ഇടുക്കി ജില്ല ജൂഡോ: സ്പോർട്സ് അക്കാദമി ചാമ്പ്യന്മാർ

നെടുങ്കണ്ടം: ജില്ല സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഡിസ്ട്രിക്റ്റ് സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി. നെടുങ്കണ്ടം ഉപജില്ല റണ്ണേഴ്സ് അപ് സ്ഥാനം നിലനിർത്തി. നെടുങ്കണ്ടത്ത് നടന്ന ചാമ്പ്യൻഷിപ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയൻ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. സുരേഷ്കുമാർ അധ്യക്ഷതവഹിച്ചു.

ജില്ല ഒളിമ്പിക് അസോ. വൈസ് പ്രസിഡന്‍റ് എം. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജൂഡോ അസോ. സെക്രട്ടറി സൈജു ചെറിയാൻ, ട്രഷറർ റെയ്സൺ പി.ജോസഫ്, കായിക പരിശീലകരായ ഡോ. സജീവ് സി.നായർ, പി.വി. പ്രജീഷ്, ഹിമ യോഗേഷ്, ജൂഡോ അസോ. ഭാരവാഹികളായ അനിൽ കട്ടൂപ്പാറ, കെ.ആർ. രാമചന്ദ്രൻ, ശാന്തകുമാരി ബാലകൃഷ്ണൻ, സോജൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം നേടിയവർ ജനുവരി ഒമ്പത് മുതൽ 13വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും.

Tags:    
News Summary - Idukki District Judo: Sports Academy Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.