തൊടുപുഴ: ഒന്നര മാസത്തിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മത്സ്യ കടകളിൽനിന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടി നശിപ്പിച്ചത് 108 കിലോ മത്സ്യം. പഴകിയതും രാസവസ്തുക്കൾ ചേർത്തതുമായ മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. പിടികൂടിയവയിൽ 51 കിലോ മീനും അമോണിയയോ ഫോർമാലിനോ പോലുള്ള രാസവസ്തുക്കൾ ചേർത്തവയാണ്. ബാക്കി 57കിലോ കൃത്യമായി ഐസ് ഇടാത്തതിനാലും പഴകിയും മറ്റും ചീഞ്ഞ മീനാണ്.
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചതിന് ശേഷമാണ് ഭക്ഷ്യസുരക്ഷ വകുപ്പിെൻറ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് ജില്ലയിലെമ്പാടും പരിശോധന നടത്തിയത്. കഴിഞ്ഞമാസം 15 മുതലാണ് പരിശോധന ആരംഭിച്ചത്. തൊടുപുഴ, അടിമാലി, കുമളി, നെടുങ്കണ്ടം എന്നിവിടങ്ങളിലായി 65 മീൻകടകളിലാണ് പരിശോധന നടത്തിയത്. ആകെ 73 ഇനം മീനുകൾ പരിശോധിച്ചു. മീനുകളിൽ രാസവസ്തു ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാൻ പേപ്പർ സ്ട്രിപ്പുകൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.
മീൻ കേടുകൂടാതിരിക്കാൻ അമോണിയ, ഫോർമാലിൻ എന്നീ രാസവസ്തുക്കളാണ് സാധാരണ ചേർക്കുന്നത്. ഇതു കണ്ടെത്താനാണ് സ്ട്രിപ്പ് ഉപയോഗിക്കുന്നത്. പരിശോധനയിൽ മൊത്തക്കച്ചവടക്കാരാണ് മീനുകളിൽ രാസവസ്തുക്കൾ ചേർക്കുന്നതെന്നാണ് മനസ്സിലാക്കിയത്. പഴകിയ മീൻ പിടികൂടിയ കടകൾക്കെല്ലാം നോട്ടീസ് നൽകിയിരുന്നു. ജില്ല ഫുഡ് സേഫ്റ്റി ഓഫിസർ കെ.പി. രമേശിെൻറയും ജില്ല ഫിഷറീസ് അസി. ഡയറക്ടർ കണ്ണെൻറയും നേതൃത്വത്തിൽ നാല് സ്ക്വാഡായി തിരിഞ്ഞായിരുന്നു പരിശോധന. ഫുഡ് സേഫ്റ്റി ഓഫിസർ ബൈജു പി.ജോസഫ്, എം.എൻ. ഷംസിയ, ആൻമേരി ജോൺസൺ, എസ്. പ്രശാന്ത് എന്നിവരാണ് പരിശോധനകൾ നടത്തിയത്.
ഫോർമാലിൻ ചേർത്ത മത്സ്യം എങ്ങനെ തിരിച്ചറിയാം
കേടുകൂടാതെ മീന്‍ ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിനാണ് മീനില്‍ ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മീനില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയും.
നല്ല മീനാണെങ്കില്‍ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകളും ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കണ്ണുകള്‍ കുഴിഞ്ഞതും നീലനിറമുള്ളതുമായിരിക്കും.
മീന്‍ മുറിക്കുമ്പോള്‍ ചോരക്ക് നിറവ്യത്യാസമുണ്ടോയെന്ന് ശ്രദ്ധിക്കണം. നല്ല മീനില്‍ നിന്നും ചുവന്ന നിറത്തിലുള്ള ചോര വരും. മീനിന് സ്വാഭാവിക മണം ഉണ്ടായിരിക്കും.
ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മീനിെൻറ ഗന്ധത്തില്‍ വ്യത്യാസം ഉണ്ടായിരിക്കും. രക്തവര്‍ണത്തിലുള്ള ചെകിളപ്പൂവാണെങ്കില്‍ സംശയിക്കേണ്ട മീന്‍ പുതിയതാണ്. ഫിഷറീസ് വകുപ്പിെൻറ പരിശോധന കിറ്റ് ഉപയോഗിച്ചും രാസവസ്തുക്കൾ മത്സ്യത്തിൽ ചേർത്തിട്ടുണ്ടോ എന്ന് കണ്ടെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.