ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീവ്രശ്രമത്തിലാണെന്ന് മന്ത്രി റോഷി അഗസ്റ്റ്യന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാേങ്കതിക തടസ്സങ്ങള്‍ നീക്കിയാണ് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
കല്ലാര്കുട്ടിപോലുള്ള സ്ഥലങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും അറിയിച്ചു. വിവിധ വിഭാഗങ്ങളിലായി 2423 പേര്‍ക്കാണ് പട്ടയം നൽകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ മുൻനിർത്തി 10പേർക്കാണ് കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പട്ടയം നൽകിയത്. താലൂക്ക് തലങ്ങളിലും വിതരണോദ്ഘാടനങ്ങൾ നടന്നു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് അധ്യക്ഷതവഹിച്ചു. കലക്ടര്‍ ഷീബ ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ താലൂക്ക് പട്ടയ വിതരണം പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് ജെസി ജോണി അധ്യക്ഷതവഹിച്ചു. താലൂക്കില്‍ 255 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ദേവികുളം താലൂക്കില്‍ എ. രാജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 230പേര്‍ക്കാണ് പട്ടയം നൽകുന്നത്. മേളയുടെ ഭാഗമായി 15പേര്‍ക്ക് നല്കി. ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണശർമ, തഹസിൽദാര്‍ ആര്. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഉടുമ്പന്‍ചോലയിൽ എം.എം. മണി എം.എൽ.എ നിര്‍വഹിച്ചു. 240 പട്ടയമാണ് നൽകുന്നത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. കുഞ്ഞ് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.