തൊടുപുഴ: തൊടുപുഴ നഗരത്തിൽ പുതിയ ബൈപാസിെൻറ നിര്‍മാണം ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. കോലാനി-െവങ്ങല്ലൂര് ബപൊസിലെ വെങ്ങല്ലൂര്‍ പാലത്തിനുസമീപത്തുനിന്ന് ആരംഭിച്ച് തൊടുപുഴയാറിെൻറ തീരത്തുകൂടി തൊടുപുഴ - പാലാ റോഡിലെ ധന്വന്തരി ജങ്ഷനിൽ എത്തിച്ചേരുന്നതാണ് പുതിയ ബൈപാസ്. 1.7 കിലോമീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയിലുമാണ് റോഡ്. പുഴയോരത്തിെൻറ അരിക് കെട്ടുന്നുണ്ട്. തൊടുപുഴയിലെ എട്ടാമത്തെ ബൈപാസ് റോഡാണ് ഇത്.
വാഹന ഗതാഗതത്തിന് പുറമെ ജനങ്ങള്‍ക്ക് പ്രഭാത വ്യായാമത്തിനും വൈകുന്നേരങ്ങളില്‍ കുടുംബമായി എത്തി സമയം ചെലവഴിച്ച് പുഴയുടെ പ്രകൃതിരമണീയത ആസ്വദിക്കുന്നതുമുള്‍പ്പെടെ വിവിധോദ്ദേശ പദ്ധതിയാണ് പുതിയ ബൈപാസ്. പുഴയോരത്ത് രണ്ടുമീറ്റര്‍ വീതിയില്‍ ജോഗിങ് ട്രാക്ക് കൂടി നിര്‍മിക്കും. പുഴയോരത്തും മറുവശത്തും പൂമരങ്ങള്‍ നട്ടുപിടിപ്പിച്ച് മനോഹരമാക്കും. അലങ്കാര സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കും.
നഷ്ടപരിഹാരം 10.50 കോടി
റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി 10.50 കോടിയാണ് വകയിരുത്തിയത്. 6.30 കോടിയാണ് നിര്‍മാണ ചെലവ്. കലുങ്കുകളുടെ നിര്‍മാണവും റോഡ് ഫോര്‍മേഷനുമാണ് ഇേപ്പാള്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.