മറയൂർ: മറയൂര്‍-മൂന്നാര്‍ റോഡില്‍ ചട്ടമൂന്നാറില്‍ ടിപ്പർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. മൂന്നാറില്‍നിന്ന് മറയൂരിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയ കാര്‍ തലയാറില്വെച്ച് കൊക്കയിലേക്ക് മറിഞ്ഞു. മറയൂരില്‍നിന്ന് ഉദുമലക്ക് യാത്രക്കാരുമായി പോകുംവഴി ഏഴുമലയാന്‍ ക്ഷേത്രത്തിനു സമീപത്തുവെച്ച് ജീപ്പിനെതിരെ കാര്‍ വന്നിടിച്ച് നിയന്ത്രണം തെറ്റി ജീപ്പ് മരത്തിലിടിച്ച് അപകടത്തിൽപെട്ടു. ഈ അപകടങ്ങളില്‍പെട്ട എല്ലാവരും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ സ്വകാര്യബസിൽ ഇടിച്ചുകയറി
കട്ടപ്പന: പുറ്റടിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ സ്വകാര്യ ബസിൽ ഇടിച്ചുകയറി. ഒഴിവായത് വൻ ദുരന്തം. പുറ്റടി ജ്യോതിപടിക്ക് സമീപമായിരുന്നു അപകടം. കമ്പംമെട്ടുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന ആശ (മൈ ബസ്) എന്ന സ്വകാര്യബസും ആലപ്പുഴയിൽനിന്ന് കൊടൈക്കനാലിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിനെത്തുടർന്ന് വൻ അപകടം വഴിമാറുകയായിരുന്നു.
കാറിലെ സഞ്ചാരികൾ നിസ്സാര പരിേക്കാടെ രക്ഷപ്പെട്ടു. അമിത വേഗത്തിൽ എത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ ബസിൽ ഇടിക്കുകയായിരുെന്നന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിടിച്ച ഉടൻ ബസ് സമീപത്തെ മരത്തിൽ ഇടിച്ചുനിർത്തിയതിനാൽ അപകടം ഒഴിവായി. കുമളി-കമ്പം പാത അറ്റകുറ്റപ്പണിക്ക് താൽക്കാലികമായി അടച്ചതിനാൽ കുമളി-കമ്പംമെട്ട് പാതയിൽ നല്ലരീതിയിലുള്ള വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.