ട്രാക്കിൽ കുതിക്കണം​ താരങ്ങൾക്ക്​; കനിയണം അധികൃതർ

തൊ​ടു​പു​ഴ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള തൃ​ശൂ​ർ കു​ന്നും​കു​ള​ത്ത്​ ആ​വേ​ശം നി​റ​ക്കു​ക​യാ​ണ്. റ​വ​ന്യൂ ജി​ല്ല കാ​യി​ക മേ​ള​യി​ലെ മി​ക​ച്ച നേ​ട്ട​ങ്ങ​ളു​മാ​യി ജി​ല്ല​യി​ൽ​നി​ന്ന്​ 182 കാ​യി​ക ​താ​ര​ങ്ങ​ളാ​ണ്​ മ​ത്സ​ര​ത്തി​നു​ള്ള​ത്. ഇ​ത്ത​വ​ണ​ത്തെ റ​വ​ന്യൂ ജി​ല്ല കാ​യി​ക മേ​ള​യു​ടെ ചി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ ഇ​ടു​ക്കി​യു​ടെ പു​തു​കാ​യി​ക ത​ല​മു​റ​ക്ക്​ ​വേ​ണ്ട​ത്ര സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ വീ​ഴ്ച സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന ആ​ക്ഷേ​പ​മാ​ണ്​ ഉ​യ​രു​ന്ന​ത്​.

സ്കൂ​ളു​ക​ളി​ൽ കാ​യി​ക അ​ഭി​രു​ചി​യു​ള്ള കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ലും പ​ല സ്കൂ​ളു​ക​ളി​ലും സൗ​ക​ര്യ​മു​ള്ള ഗ്രൗ​​ണ്ടോ കാ​യി​ക അ​ധ്യാ​പ​​ക​രോ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പ​ല​പ്പോ​ഴും ഒ​രു സ​ഹാ​യ​വും ല​ഭി​ക്കാ​തെ സ്വ​ന്തം പ്ര​യ​ത്‌​ന​ത്തി​ലും മാ​താ​പി​താ​ക്ക​ളു​ടെ പി​ന്തു​ണ​യി​ലു​മാ​ണ് മ​ത്സ​ര​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​ത്. 

ജി​ല്ല​യി​ൽ ഒ​രു സ്കൂ​ളി​ലും സി​ന്ത​റ്റി​ക്​ ട്രാ​ക്കി​ല്ല

പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് പ​ല കു​ട്ടി​ക​ളും നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി. ചു​രു​ക്കം ചി​ല സ്‌​കൂ​ളു​ക​ള്‍ ഒ​ഴി​ച്ചു നി​ര്‍ത്തി​യാ​ല്‍ ഭൂ​രി​ഭാ​ഗം സ്‌​കൂ​ളു​ക​ള്‍ക്കും മെ​ച്ച​പ്പെ​ട്ട പ​രി​ശീ​ല​ന ഗ്രൗ​ണ്ടു​ക​ളി​ല്ല.

ജി​ല്ല​യി​ൽ ഒ​രു സ്കൂ​ളി​ലും സി​ന്ത​റ്റി​ക്​​ ട്രാ​ക്കു​ക​ളി​ല്ല. 200 മീ​റ്റ​ർ ട്രാ​ക്ക്​ പോ​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന ഇ​ട​ങ്ങ​ളി​ൽ മാ​ത്രം. മൈ​താ​ന​ങ്ങ​ളി​ല്ലാ​ത്ത​തും വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ലാ​തെ കി​ട​ക്കു​ന്ന മൈ​താ​ന​ങ്ങ​ളും ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ലു​ണ്ട്. ഇ​ടു​ക്കി​യി​ൽ പൊ​തു​ക​ളി​ക്ക​ളം ഒ​ന്നു​പോ​ലു​മി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളു​മു​ണ്ട്.

കാ​ല്‍വ​രി എ​ച്ച്.​എ​സ്, ക​ട്ട​പ്പ​ന സെ​ന്‍റ്​ ജോ​ര്‍ജ്, ഇ​ര​ട്ട​യാ​ര്‍ സെ​ന്‍റ്​ തോ​മ​സ്, മു​ത​ല​ക്കോ​ടം സെ​ന്‍റ്​ ജോ​ര്‍ജ് തു​ട​ങ്ങി ഏ​താ​നും സ്‌​കൂ​ളു​ക​ള്‍ക്ക് 200 മീ​റ്റ​ര്‍ ട്രാ​ക്ക് ഒ​രു​ക്കാ​വു​ന്ന ഗ്രൗ​ണ്ടു​ണ്ട്. മ​റ്റു സ്‌​കൂ​ളു​ക​ളി​ല്‍ ചെ​റി​യ ഗ്രൗ​ണ്ടു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. പ​ല​തും മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ച​ളി​ക്കു​ണ്ടാ​കും. ഇ​ത്ത​രം ഗ്രൗ​ണ്ടു​ക​ളി​ല്‍പോ​ലും ഓ​ടി​യും ചാ​ടി​യും പ​രി​ശീ​ല​നം ന​ട​ത്തി മേ​ള​ക​ളി​ല്‍ മി​ക​വു​പു​ല​ര്‍ത്തു​ന്ന കു​ട്ടി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.

നെ​ടു​ങ്ക​ണ്ട​ത്ത്​ ജി​ല്ല​യി​ലെ ആ​ദ്യ സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ഏ​റ്റ​വും വി​സ്തൃ​തി​യു​ള്ള സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ല്‍ സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ​ത്. സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ൽ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ സ്റ്റേ​ഡി​യം കാ​യി​ക താ​ര​ങ്ങ​ള്‍ക്കാ​യി തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത്​ നീ​ളു​ക​യാ​ണ്. എ​ത്ര​യും വേ​ഗ​ത്തി​ല്‍ സ്റ്റേ​ഡി​യം തു​റ​ന്ന്​ ന​ല്‍കി​യാ​ല്‍ ജി​ല്ല​യു​ടെ കാ​യി​ക മേ​ഖ​ല​ക്കു ത​ന്നെ ഇ​ത് മു​ത​ല്‍ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് കാ​യി​ക പ്രേ​മി​ക​ള്‍ പ​റ​യു​ന്നു.

491 സ്‌​കൂ​ളു​ക​ൾ; ആ​കെ 70 കാ​യി​ക അ​ധ്യാ​പ​ക​ർ

ജി​ല്ല​യി​ലെ കാ​യി​ക അ​ധ്യാ​പ​ക​രു​ടെ കു​റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ 491 സ്‌​കൂ​ളു​ക​ളി​ലാ​യി ആ​കെ​യു​ള്ള​ത് 70 കാ​യി​ക അ​ധ്യാ​പ​ക​രാ​ണ്.

ഇ​തി​ല്‍ 205 സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളി​ലാ​യി 20 കാ​യി​ക അ​ധ്യാ​പ​ക​രാ​ണ് പ​രി​ശീ​ല​നം ന​ല്‍കു​ന്ന​ത്. ബാ​ക്കി 50 കാ​യി​ക അ​ധ്യാ​പ​ക​ര്‍ എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലാ​ണ്. ഈ 70 ​പേ​രാ​ണ് ജി​ല്ല​യി​ലെ 99,616 പേ​ര്‍ക്ക് കാ​യി​ക പ​രി​ശീ​ല​നം ന​ല്‍കേ​ണ്ട​ത്. അ​ടി​മാ​ലി ഉ​പ​ജി​ല്ല​യി​ല്‍ 17 കാ​യി​ക അ​ധ്യാ​പ​ക​രാ​ണു​ള്ള​ത്. തൊ​ടു​പു​ഴ - 10, ക​ട്ട​പ്പ​ന -10, പീ​രു​മേ​ട് -14, നെ​ടു​ങ്ക​ണ്ടം -ഒ​മ്പ​ത്, മൂ​ന്നാ​ര്‍ - ആ​റ്, അ​റ​ക്കു​ളം -നാ​ല്​ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ ക​ണ​ക്ക്. ഇ​തി​ല്‍ ഏ​താ​നും പേ​ര്‍ ഈ ​വ​ര്‍ഷ​ത്തോ​ടെ സ​ര്‍വി​സി​ല്‍നി​ന്ന്​ വി​ര​മി​ക്കും.

സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ നി​ല​വി​ല്‍ കാ​യി​ക അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വി​ല്ല. കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ടം അ​നു​സ​രി​ച്ച് എ​ല്‍.​പി, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ത്തി​ല്‍ കാ​യി​ക അ​ധ്യാ​പ​ക​രു​ടെ ത​സ്തി​ക​യി​ല്ല. എ​ന്നാ​ല്‍, സ്‌​കൂ​ളു​ക​ളി​ല്‍ കാ​യി​ക അ​ധ്യാ​പ​ക​ര്‍ അ​ധി​ക ജോ​ലി ചെ​യ്ത് ഇ​വ​രെ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്നു​ണ്ട്. ഒ​രു സ്‌​കൂ​ളി​ല്‍ 500 കു​ട്ടി​ക​ളും ഹൈ​സ്‌​കൂ​ളി​ലെ എ​ട്ട്, ഒ​മ്പ​ത്​ ക്ലാ​സു​ക​ളി​ല്‍ അ​ഞ്ച് ഡി​വി​ഷ​നും ഉ​ള്ളി​ട​ത്താ​ണ് കാ​യി​ക അ​ധ്യാ​പ​ക ത​സ്തി​ക അ​നു​വ​ദി​ക്കു​ന്ന​ത്.

പ​ല സ്‌​കൂ​ളു​ക​ളും കാ​യി​ക അ​ധ്യാ​പ​ക​രാ​യി താ​ൽ​ക്കാ​ലി​ക​മാ​യാ​ണ് ആ​ളു​ക​ളെ നി​യ​മി​ക്കു​ന്ന​ത്. ഈ ​പ​രി​മി​തി​ക​ളെ​യെ​ല്ലാം അ​തി​ജീ​വി​ച്ച്​ കാ​യി​ക കേ​ര​ള​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​തീ​ക്ഷ​യേ​കു​ന്ന ഒ​ട്ടേ​റെ പ്ര​ക​ട​ന​ങ്ങ​ളാ​ണ്​ കാ​യി​ക​മേ​ള​ക​ളി​ൽ​നി​ന്ന്​ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ഇ​വ​ർ​ക്ക്​ വേ​ണ്ട​ത്ര സൗ​ക​ര്യ​വും പ​രി​ശീ​ല​ന​വും ന​ൽ​കി നാ​ളെ​യു​ടെ താ​ര​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ അ​ധി​കൃ​ത​ർ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നാ​ണ്​ കാ​യി​ക സ്​​നേ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Tags:    
News Summary - kerala state school sports meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.