തൊ​ടു​പു​ഴ: ചൊ​ക്ര​മു​ടി മ​ല​നി​ര​ക​ളി​ൽ കൈ​യേ​റ്റം ന​ട​ന്ന ഭൂ​മി​യു​ടെ​യും പ​രി​സ​ര​പ്ര​ദേ​ശ​ത്തെ​യും പ​ട്ട​യ​ങ്ങ​ളും ത​ണ്ട​പ്പേ​രു​ക​ളും വ്യാ​ജ​മാ​ണോ​യെ​ന്ന പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ​യും നി​ർ​മാ​ണ​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു.

എ​ന്തെ​ങ്കി​ലും ന​ട​പ​ടി വ​രും​മു​മ്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​​തെ​ന്ന നി​ല​യി​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും ഇ​ള​വു​ക​ൾ ല​ഭി​ക്കു​മെ​ന്ന ധാ​ര​ണ​യും നി​ർ​മാ​ണം അ​തി​വേ​ഗ​ത്തി​ലാ​ക്കാ​ൻ കാ​ര​ണ​മാ​ണ്. ചൊ​ക്ര​മു​ടി​യി​ലെ പ​ട്ട​യ​വും ത​ണ്ട​പ്പേ​രു​ക​ളും റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ എ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളോ രേ​ഖ​ക​ളോ ഉ​ണ്ടെ​ങ്കി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നു​വേ​ണ്ടി ന​വം​ബ​ർ ആ​റി​ന് സ്ഥ​ലം വാ​ങ്ങി​യ​വ​രു​ടെ തെ​ളി​വെ​ടു​പ്പ്​ വീ​ണ്ടും വെ​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ ഓ​ഫീ​സി​ൽ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ കു​റ​ച്ചു​പേ​രും സ്ഥ​ലം ഉ​ട​മ​ക​ളു​ടെ നാ​ല്​ അ​ഭി​ഭാ​ഷ​ക​രു​മാ​ണ് ഹാ​ജ​രാ​യ​ത്.

പ​ങ്കെ​ടു​ത്ത​വ​ർ ഹാ​ജ​രാ​ക്കി​യ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളി​ലും പ​ട്ട​യ ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ലും ഒ​ട്ടേ​റെ അ​പാ​ക​ത ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യം ഒ​ക്ടോ​ബ​ർ 14ന് ​ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ നോ​ട്ടീ​സ് ല​ഭി​ച്ച, സ്ഥ​ലം ഉ​ട​മ​ക​ളി​ൽ 49 പേ​രി​ൽ 44 പേ​രും ഹാ​ജ​രാ​യി​രു​ന്നു.

എ​ന്നാ​ൽ, പി​ന്നീ​ടു​ള്ള തെ​ളി​വെ​ടു​പ്പു​ക​ളി​ൽ ഉ​ട​മ​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. ഇ​തു​ത​ന്നെ സ്ഥ​ലം വാ​ങ്ങി​യ​തി​ലും പ്ര​മാ​ണ​ങ്ങ​ളി​ലും ക്ര​മ​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ന്നു​ള്ള​തി​ന് തെ​ളി​വാ​ണെ​ന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ അ​പാ​ക​ത രേ​ഖാ​മൂ​ലം പ​ട്ട​യം ഉ​ട​മ​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​ന് സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. 1971ന് ​മു​മ്പ് കൈ​വ​ശ​ഭൂ​മി​യി​ൽ കൃ​ഷി​ചെ​യ്ത്‌ വീ​ടു​വെ​ച്ച് താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ് 1964ലെ ​ഭൂ​പ​തി​വ്ച​ട്ട പ്ര​കാ​രം പ​ട്ട​യം ന​ൽ​കു​ന്ന​ത്.

എ​ന്നാ​ൽ, റെ​ഡ്സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട ചൊ​ക്ര​മു​ടി​യി​ൽ പ​ട്ട​യം അ​നു​വ​ദി​ച്ച​ത് ഈ ​മാ​ന​ദ​ണ്ഡം ലം​ഘി​ച്ചാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ൽ ചൊ​ക്ര​മു​ടി​യി​ലെ പ​ട്ട​യ​ങ്ങ​ളും ത​ണ്ട​പ്പേ​രും റ​ദ്ദു​ചെ​യ്യാ​നാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്റെ നീ​ക്കം. അ​ടി​മാ​ലി സ്വ​ദേ​ശി​യാ​യ സി​ബി ജോ​സ​ഫ് ഏ​താ​നും മാ​സം മു​മ്പ്​ മ​ല​കീ​റി റോ​ഡ് വെ​ട്ടു​ക​യും ചൊ​ക്ര​മു​ടി​യി​ലെ നൂ​റു​ക​ണ​ക്കി​ന് മ​ര​ങ്ങ​ൾ വെ​ട്ടി​ക്ക​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കൈ​യേ​റ്റം വി​വാ​ദ​മാ​യ​ത്. ചൊ​ക്ര​മു​ടി​യി​ൽ ന​ട​ന്നി​രി​ക്കു​ന്ന​ത്‌ കൈ​യേ​റ്റ​മാ​ണെ​ന്നും നി​ർ​മാ​ണം വ​ലി​യ പ​രി​സ്ഥി​തി ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കി. തു​ട​ർ​ന്നാ​ണ് ഭൂ​മി കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന​വ​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. 

Tags:    
News Summary - Chokramudi encroachment; investigation intensive, illegal construction rampant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.