തൊടുപുഴ: ജില്ലയിലെ നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങൾ സജീവമാകുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബിയുടെ വാഹന ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു.
പ്രാരംഭഘട്ടമെന്ന നിലയിൽ ജില്ലയിൽ മൂന്നിടത്താകും കേന്ദ്രങ്ങൾ സജ്ജമാകുക. പ്രാരംഭജോലികൾ ആരംഭിച്ചതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
തൊടുപുഴ വൈദ്യുതി ഭവൻ, പീരുമേട് സബ് സ്റ്റേഷൻ, അടിമാലി എന്നിവിടങ്ങളിൽ റോഡിനോട് ചേർന്ന സ്ഥലങ്ങളിലാകും കേന്ദ്രങ്ങൾ. അടുത്ത ഘട്ടമെന്ന നിലയിൽ വണ്ടിപ്പെരിയാർ സബ് സ്റ്റേഷൻ, മൂന്നാർ ടീ കൗണ്ടി, രാമക്കൽമേട് ഡി.ടി.പി.സി എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ ആരംഭിക്കാനാണ് കെ.എസ്.ഇ.ബി ആലോചിക്കുന്നത്.
നിരത്തുകളിൽ ഇപ്പോൾ തന്നെ വൈദ്യുതി വാഹനങ്ങൾ ഓടിത്തുടങ്ങിയിട്ടുണ്ട്.
ഭാവിയിൽ വൈദ്യുതി വാഹനങ്ങൾ കൂടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നീക്കം. അനെർട്ടിെൻറ നേതൃത്വത്തിലും സ്റ്റേഷനുകൾ ജില്ലയിൽ ഒരുങ്ങുന്നുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയായി കഴിഞ്ഞതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. നാലു മാസത്തിനിടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഒരേ സമയം അഞ്ച് വാഹനങ്ങൾ വീതം ചാർജ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇവ സജ്ജമാക്കുന്നത്.
സാധാരണ ഇന്ധനം നിറക്കുന്നതിനായി ഉപയോഗിക്കുന്നതിനായി പൈപ്പ് പോലെ തന്നെയാകും ചാർജിങ് പ്ലഗും. ഡിജിറ്റൽ ബോർഡിൽ വിവരങ്ങളും ലഭ്യമാകും.
ആദ്യഘട്ടങ്ങളിൽ നേരിട്ട് വാഹനങ്ങൾ എത്തിച്ചും പിന്നീട് തീർന്ന ബാറ്ററികൾ നൽകിയ ശേഷം ചാർജ് ചെയ്തവ കൊണ്ടുപോകുന്നതിനുള്ള സംവിധാനവും ഒരുക്കും. പെട്രോൾ പമ്പുകളുടെ മാതൃകയിൽ തന്നെയാകും ഇത്തരം കേന്ദ്രങ്ങ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.