ഡാമുകളിൽ ഫ്ലോട്ട് പ്ലെയിൻ, ഹെലികോപ്ടർ പദ്ധതിയുമായി കെ.എസ്.ഇ.ബി

മൂ​ല​മ​റ്റം: സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​​ ഫ്ലോ​ട്ട്​ പ്ലെ​യി​ൻ, ഹെ​ലി​കോ​പ്​​ട​ർ സ​ർ​വി​സു​ക​ൾ തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യു​മാ​യി കെ.​എ​സ്.​ഇ.​ബി. വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന ഫ്ലോ​ട്ട് വി​മാ​ന​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​ണ് വൈ​ദ്യു​തി ബോ​ർ​ഡ്​ തീ​രു​മാ​നം. പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​കാ​ൻ ഇ​ത്ത​രം ചെ​റി​യ വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്​​ട​റു​ക​ളു​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മേ​യ്​ അ​ഞ്ചി​നു​മു​മ്പ്​ സ​മ​ർ​പ്പി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം.

വൈ​ദ്യു​തി ബോ​ർ​ഡി​നു​കീ​ഴി​ലെ ഡാ​മു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫ്ലോ​ട്ട്​ പ്ലെ​യി​ൻ സ​ർ​വി​സ്​ ആ​ലോ​ചി​ക്കു​ന്ന​ത്. അ​ന്ത​മാ​ൻ നി​കോ​ബാ​ർ, സ​ർ​ദാ​ർ സ​രോ​വ​ർ ഡാം, ​മാ​ല​ദീ​പ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ​മാ​ന പ​ദ്ധ​തി​ക​ൾ നി​ല​വി​ലു​ണ്ട്. അ​ണ​ക്കെ​ട്ടു​ക​ളി​ൽ​നി​ന്ന്​ പ​റ​ന്നു​യ​രു​ന്ന വി​മാ​ന​ത്തി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ചെ​റി​യ യാ​ത്ര​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ആ​റു​മു​ത​ൽ 12 പേ​ർ​ക്കു​വ​രെ യാ​ത്ര ചെ​യ്യാ​വു​ന്ന, ഒ​റ്റ എ​ൻ​ജി​നു​ള്ള വി​മാ​ന​ങ്ങ​ളാ​കും സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ക. ഇ​തോ​ടൊ​പ്പം 16-22 പേ​ർ​ക്ക്​ യാ​ത്ര ചെ​യ്യാ​വു​ന്ന ഇ​ര​ട്ട എ​ൻ​ജി​ൻ വി​മാ​ന​ങ്ങ​ൾ ഇ​റ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. കെ.​എ​സ്.​ഇ.​ബി​ക്ക് സാ​മ്പ​ത്തി​ക​ബാ​ധ്യ​ത ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ത​ന്നെ സ​ർ​വി​സ് ന​ട​ത്ത​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും കെ.​എ​സ്.​ഇ.​ബി ന​ൽ​കും. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ക​മ്പ​നി​ക​ളു​മാ​യി കെ.​എ​സ്.​ഇ.​ബി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ക്കും. മാ​ട്ടു​പ്പെ​ട്ടി​യ​ട​ക്കം ഡാ​മു​ക​ളി​ൽ ഡി​സം​ബ​ർ 15നു​മു​മ്പ്​ സ​ർ​വി​സ് ആ​രം​ഭി​ക്കാ​നാ​ണ് കെ.​എ​സ്.​ഇ.​ബി ല​ക്ഷ്യ​മി​ടു​ന്ന​ത്.

മൂന്നാറിന് പ്രതീക്ഷ

മൂന്നാർ: വരുമാന വർധന ലക്ഷ്യമാക്കി വൈദ്യുതി ബോർഡ് നടപ്പാക്കുന്ന ഫ്ലൈ ബോട്ട് (ഫ്ലോട്ട് പ്ലെയിൻ) സർവിസിൽ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന് പ്രതീക്ഷ. മൂന്നാറിലടക്കം ജലാശയങ്ങളെ ബന്ധിപ്പിച്ച് പദ്ധതി നടപ്പാക്കാനാണ് ആലോചന.

ജലാശയങ്ങളിൽ സഞ്ചരിക്കുകയും ആകാശത്തിലൂടെ പറക്കുകയും ചെയ്യുന്ന ഫ്ലൈ ബോട്ട് സർവിസിന് നിരവധി സഞ്ചാരികൾ എത്തുന്ന മാട്ടുപ്പെട്ടി ജലാശയം ഉപയോഗിക്കാനാണ് പദ്ധതി. വിദേശിയരും തദ്ദേശിയരുമായി നിരവധിയാളുകൾ എത്തുന്ന മൂന്നാറിലെ പ്രധാന ആകർഷണമായി ഇത് മാറുമെന്ന് കരുതുന്നു. അഞ്ച് കിലോമീറ്റർ അകലെയുള്ള കുണ്ടള ജലാശയവുമായി ബന്ധപ്പെടുത്തി വിനോദസഞ്ചാരികളെ എത്തിക്കുന്നത് വിജയകരമാകുമെന്നാണ് വിലയിരുത്തൽ. എട്ടുവർഷം മുമ്പ് സർക്കാർ ഇതേ പദ്ധതി ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. മൂന്നാറിൽ പദ്ധതി വിജയിച്ചാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും.

Tags:    
News Summary - KSEB launches float plane and helicopter project on dams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.