നെടുങ്കണ്ടം: അതിര്‍ത്തി ചെക് പോസ്റ്റുകള്‍ കടന്ന് കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത് വര്‍ധിച്ചു. എക്സൈസ്-പൊലീസ് വകുപ്പുകളുടെ പരിശോധന മറികടന്നാണ് ചെക്പോസ്റ്റുകൾ വഴിയും അല്ലാതെയും കഞ്ചാവ് അടക്കം ലഹരിപദാർഥങ്ങൾ അതിർത്തി കടന്നെത്തുന്നത്. കഞ്ചാവ് സംഭരിച്ചിരിക്കുന്നത് കമ്പം അടിവാരം കേന്ദ്രീകരിച്ചുള്ള വനമേഖലയിലെ കാവല്പ്പുരകളിലാണ്.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കമ്പത്തെത്തുന്ന വൻ തോതിലുള്ള കഞ്ചാവ് കമ്പംമെട്ട് കുമളി വഴിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. വനമേഖലയോട് ചേര്‍ന്നുള്ള തോട്ടങ്ങളില്‍ കാവല്‍പ്പുര എന്ന പേരില്‍ കുടിലുകള്‍ നിർമിച്ചാണ് ലഹരിവസ്തുക്കള്‍ സൂക്ഷിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കഞ്ചാവ് വാങ്ങി കടത്തുന്നത് യുവാക്കളാണ്. കൊച്ചിയില്‍ നിന്ന് ഉള്‍പ്പെടെ യുവാക്കള്‍ കഞ്ചാവ് വാങ്ങുന്നതിനായി കമ്പത്ത് എത്താറുണ്ട്. ഇവിടെ സ്ത്രീകള്‍ അടക്കം വന്‍ശൃംഖല കഞ്ചാവ് കച്ചവടം നടത്തുന്നു. ഇടനിലക്കാരുടെ സഹായത്തോടെയാണ് കഞ്ചാവ് വില്പന. ഇതിനായി കമ്പം-കമ്പംമെട്ട് റൂട്ടില്‍ അടിവാരം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ചില മാടക്കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘവും ഉണ്ട്. വാഹനങ്ങളിലും അതിര്‍ത്തി മേഖലകളിലെ ഇടവഴികളിലൂടെയും ഇടുക്കിയിലേക്ക് വന്‍ തോതില്‍ കഞ്ചാവ് എത്തുന്നതായാണ് അറിവ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചെറിയ വിലയിൽ വാങ്ങി ഇടുക്കിയില്‍ എത്തിക്കുന്ന കഞ്ചാവ് ഇവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റി വിടുന്നത് ‘ഇടുക്കി ഗോള്‍ഡ്’ എന്ന പേരിലാണ്. ആന്ധ്രയില്‍ നിന്ന് നേരെ അയക്കുന്നതിനേക്കാള്‍ ഇരട്ടി വില ലഭിക്കും ഇടുക്കിയില്‍ എത്തിച്ചിട്ട് വിപണിയിൽ എത്തിച്ചാൽ. ഹൈറേഞ്ചിലെ നീലച്ചടയന്‍ കഞ്ചാവിന് ഇടുക്കി ഗോള്‍ഡ് എന്ന പേരില്‍ വിദേശത്ത് നല്ല ഡിമാന്‍ഡാണ്. കുറെ നാളായി സംസ്ഥാനത്ത് നടന്ന ലഹരി വേട്ടയിലെല്ലാം ഇടുക്കി ജില്ലക്കാരുടെ സാന്നിധ്യമുണ്ട്.
തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് ഉൾപ്പടെ ലഹരി വസ്തുക്കളേറെയും ഇടുക്കിയിലെത്തുന്നത്. കഞ്ചാവ് തമിഴ്നാട്ടിലെത്തുതിലേറെയും ആന്ധ്രയില്‍ നിന്നാണെന്നാണ് പൊലീസിന് വിവരം കിട്ടിയിട്ടുളളത്. അതിര്‍ത്തി മേഖലയിലെ ഇടവഴികളിലെല്ലാം കഞ്ചാവ് കടത്ത് സജീവമാണ്. പരിശോധനകളില്ലാത്തതാണ് കളളക്കടത്തുകാര്‍ ഇവിടം തെരഞ്ഞെടുക്കാന്‍ കാരണം. പിടിയിലാകുന്നവര്‍ക്ക് ഇതിന്റെ ഉറവിടമോ ലക്ഷ്യസ്ഥാനമോ കൃത്യമായി അറിയില്ല. ഇത് ഉദ്യോഗസ്ഥരെ ഏറെ വലക്കുന്നു.
പിടിക്കപ്പെടുന്നവരില്‍ പലരും തെറ്റായ വിവരങ്ങള്‍ നല്കി ഉദ്യോഗസ്ഥരെ കുഴക്കുക പതിവാണ്. സംസ്ഥാനത്ത് പിടിക്കപ്പെടുന്നതില്‍ ഭൂരിഭാഗവും പറയുന്നത് കമ്പത്ത് നിന്ന് കൊണ്ടുവരുന്നതാണെന്നാണ്. ഇത് ശരയാണെങ്കിലും അല്ലെങ്കിലും കമ്പംമെട്ട്, ബോഡിമെട്ട്, കുമളി ചെക് പോസ്റ്റുകള്‍ കടന്നാണ് അധികവും കേരളത്തിലേക്കെത്തുന്നത് എന്നതാണ് വസ്തുത. തമിഴ്നാട്ടിലെ വന്‍ നഗരങ്ങളിലേക്കും കേരളത്തിലേക്കും കഞ്ചാവ് എത്തിക്കാന്‍ കമ്പം കേന്ദ്രീകരിച്ച് വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.