ചെറുതോണി: സഞ്ചാരികൾക്കുവേണ്ടി ആരംഭിച്ച ‘വഴിയിടങ്ങൾ’ ഭൂരിപക്ഷവും നോക്കുകുത്തികളായി. ശുചിത്വ മിഷന്റെ സഹായത്തോടെ 2017ൽ ജില്ല പഞ്ചായത്ത് ആരംഭിച്ച ടേക് എ ബ്രേക്ക് പദ്ധതിയാണ് പിടിപ്പുകേടും അഴിമതിയും മൂലം പാഴായത്. പാതയോരങ്ങളിൽ വിനോദസഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും വിശ്രമിക്കാനും ലക്ഷ്യമിട്ടാണ് വഴിയിടങ്ങളൊരുക്കിയത്.
ടേക്ക് ഓഫ് പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ ശുചിമുറികൾക്കൊപ്പം കോഫി പാർലർ, വിശ്രമസൗകര്യം എന്നിവ ഉൾപ്പെടുത്തി വഴിയോര വിശ്രമകേന്ദ്രങ്ങൾ ആരംഭിക്കാനാണ് ലഷ്യമിട്ടത്. 4.60 കോടിയാണ് ഇതിനായി നീക്കിവെച്ചത്. വെള്ളത്തുവൽ, ഇടമലക്കുടി, സേനാപതി, വണ്ണപ്പുറം, ആലക്കോട്, കരിണ്ണൂർ, കാമാക്ഷി, അയ്യപ്പൻകോവിൽ, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട് തുടങ്ങിയ പഞ്ചായത്തുകൾ പ്രോജക്ട് റിപ്പോർട്ട് കൊടുക്കാതെ വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.