തൊടുപുഴ: ഓണക്കാലത്തോട് അനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ഇടുക്കി ജില്ലയില്‍ 186 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 95 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് 3,43,000 രൂപ പിഴയീടാക്കി. ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് ജനറല്‍ പി.എക്സ്. മേരി ഫാന്‍സി, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് കെ.കെ. ഉദയന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സ്ക്വാഡുകളായാണ് ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശോധന നടത്തിയത്.
മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപന നടത്തുക, നിര്‍മാതാവിന്റെ വിലാസം, ഉൽപന്നം പായ്ക്ക് ചെയ്ത തീയതി, ഉൽപന്നത്തിന്റെ തനി തൂക്കം, പരമാവധി വിൽപന വില, കസ്റ്റമര്‍ കെയര്‍ നമ്പര്‍, ഇ- മെയില്‍ ഐ.ഡി എന്നിവ ഇല്ലാത്ത ഉൽപന്ന പാക്കറ്റുകള്‍ വിൽപന നടത്തുക, എം.ആര്.പിയെക്കാള്‍ അധികവില ഈടാക്കുക, എം.ആര്.പി തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ആഗസ്റ്റ് 17ന് ആരംഭിച്ച സ്ക്വാഡുകളുടെ പരിശോധനയിലാണ് ഇത്രയും കേസുകള്‍ കണ്ടെത്തിയത്.
പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.ഇടുക്കിയിലെ പരിശോധനക്ക് അസി. കണ്ട്രോളര് ഷിന്റോ എബ്രഹാം, ഇന്‍സ്പെക്ടര്‍മാരായ എല്‍ദോ ജോര്‍ജ്, എം.എ. അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്കി. എം.എസ് സനില്‍കുമാര്‍ സി.എസ്, അനില്‍ കുമാര്‍ സി.വി, അനീഷ് കുമാര്‍ കെ.എസ്, ബഷീര്‍ വി.മുഹമ്മദ്, കെ. ഹരീഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.