മാട്ടുപ്പെട്ടിയിൽ അപകടത്തിൽപെട്ട വാൻ
മൂന്നാർ: നിയന്ത്രണംവിട്ട് കൊക്കയിലേക്ക് പതിക്കാൻ പോയ വാനിൽനിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂരിൽനിന്ന് മൂന്നാർ സന്ദർശനത്തിന് എത്തിയ സംഘം സഞ്ചരിച്ച വാൻ മാട്ടുപ്പെട്ടിയിലാണ് അപകടത്തിൽപെട്ടത്.
യാത്രക്കാരുമായി പിന്നോട്ടെടുത്ത് തിരിക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് വാഹനത്തിന്റെ പിൻചക്രങ്ങൾ മൺതിട്ടക്ക് പുറത്തായി. യാത്രക്കാരെ ഉടൻ പുറത്തിറക്കിയ ശേഷം വാഹനം വലിച്ച് കയറ്റുകയായിരുന്നു. കുറച്ചുകൂടി നീങ്ങിയിരുന്നെങ്കിൽ വാൻ 150 അടി താഴ്ചയിൽ ജലാശയത്തിൽ പതിക്കുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.