മറയൂർ: മറയൂര്‍-കാന്തല്ലൂര്‍ മേഖലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി ഇരച്ചില്‍പാറ വെള്ളച്ചാട്ടത്തിന് സമീപം അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. കോവില്‍കടവ് ടൗണില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള വെള്ളച്ചാട്ടത്തിലേക്ക് കഴിഞ്ഞവര്‍ഷം കാന്തല്ലൂര്‍ പഞ്ചായത്ത് റോഡ് നിര്‍മിച്ചതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി.
ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലുമായി ദിവസത്തില്‍ നൂറിലധികം പേരാണ് ഇവിടെ എത്തുന്നത്. 100 അടിയിലധികം ഉയരത്തില്‍നിന്ന് കുതിച്ചുചാടന്ന വെള്ളച്ചാട്ടം ആസ്വദിക്കാനും കുളിക്കാനുമെത്തുന്ന സഞ്ചാരികള്‍ക്ക് ശുചിമുറിയും വസ്ത്രം മാറാനുള്ള സൗകര്യവും ഇല്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.