മറയൂർ: കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ കാട്ടുപോത്തിെൻറ ആക്രമണത്തിൽ 60 കാരിക്ക് ഗുരുതര പരിക്കേറ്റു.
കാപ്പിസ്റ്റോർ സ്വദേശി വെള്ളസ്വാമിയുടെ ഭാര്യ മാരിയമ്മക്കാണ് (60) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ തോട്ടത്തിൽ കളപറിക്കുന്നതിനിടെയാണ് നെഞ്ചിനും വലതുകൈയിലും കുത്തി പരുക്കേൽപിച്ചത്.
സമീപത്തുണ്ടായിരുന്നവർ മാരിയമ്മയെ മറയൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിനുശേഷം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കോവിഡ് ടെസ്റ്റ് നടത്താൻ കഴിയാത്ത സാഹചര്യത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.