കാട്ടാനകൾ വീട്​ തകർത്തു; പിഞ്ചുകുഞ്ഞടക്കം രക്ഷപ്പെട്ടത്​ തലനാരിഴക്ക്

മ​റ​യൂ​ർ: തോ​ട്ടം മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത ല​യ​ത്തി​ലെ വീ​ട്ടി​ൽ​നി​ന്ന്​ നാ​ല്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ​ട​ക്കം ര​ക്ഷ​പ്പെ​ട്ട​ത്​ ത​ല​നാ​രി​ഴ​ക്ക്. ത​ല​യാ​ർ ല​യ​ത്തി​ൽ രാ​മ​ലിം​ഗ​ത്തി​െൻറ വീ​ടാ​ണ്​ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ ര​ണ്ട് ആ​ന​ക​ൾ ചേ​ർ​ന്ന് ത​ക​ർ​ത്ത​ത്.

സം​ഭ​വ​സ​മ​യം രാ​മ​ലിം​ഗം, ഭാ​ര്യ മ​ഹാ​ല​ക്ഷ്മി മ​ക്ക​ളാ​യ സം​ഗീ​ത, ശ​ര​ണ്യ, സം​ഗീ​ത​യു​ടെ നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് എ​ന്നി​വ​രാ​ണ്​ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ലി​പൂ​ണ്ടെ​ത്തി​യ ആ​ന​ക​ൾ അ​ടു​ക്ക​ള ത​ക​ർ​ക്കു​​േ​മ്പാ​ൾ ഇ​വ​ർ തൊ​ട്ട​ടു​ത്ത മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു.

പ​രി​ഭ്രാ​ന്ത​രാ​യ കു​ടും​ബം കു​ഞ്ഞി​നെ​യു​മെ​ടു​ത്ത്​ മു​ൻ വ​ശ​ത്തു​കൂ​ടി ഒാ​ടി അ​ടു​ത്തു​ള്ള വീ​ട്ടി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. മി​നി​റ്റു​ക​ൾ​കൊ​ണ്ട് ആ​ന​ക​ൾ അ​ടു​ക്ക​ള പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. പി​ന്നീ​ട് ല​യ​ത്തി​ലൂ​ടെ ന​ട​ന്ന ആ​ന​ക​ൾ പു​ല​ർ​ച്ച​യാ​ണ് തേ​യി​ല​ത്തോ​ട്ട​ത്തി​നു​ള്ളി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ക​ട ഉ​ൾ​പ്പെ​ടെ കെ​ട്ടി​ട​ങ്ങ​ളാ​ണ് ആ​ന​ക​ൾ ത​ക​ർ​ത്ത​ത്. തോ​ട്ടം മേ​ഖ​ല​യി​ൽ വ​സി​ക്കു​ന്ന​വ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ സ​മ​രം തു​ട​ങ്ങാ​നാ​ണ്​ തോ​ട്ടം ​തൊ​ഴി​ലാ​ളി​ക​ളു​ടെ തീ​രു​മാ​നം. 

Tags:    
News Summary - Elephant Attack in marayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.