മറയൂർ: ശീത കാല പച്ചക്കറികളുടെ കലവറയായ കാന്തല്ലൂരിലും വട്ടവടയിലും വെളുത്തുള്ളി വിളവ് എടുക്കുന്നതിന് മുമ്പേ റെക്കോഡ് വില ലഭിക്കുന്നത് കർഷകർക്ക് ആഹ്ലാദമായി. അസം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതിയിൽ വെളുത്തുള്ളി ഉൽപാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് കർഷകർ പറയുന്നു. കാന്തല്ലൂർ, വട്ടവട മേഖലയിൽ കാരറ്റ്, കാബേജ്, ബീൻസ് എന്നിവക്കൊപ്പം സീസണിൽ വെളുത്തുള്ളി കൃഷിയും ചെയ്യുന്നുണ്ട്. നിലവിൽ വിപണിയിൽ ഒരു കിലോ വെളുത്തുള്ളി 450 മുതൽ 650 രൂപ വരെ ഉള്ളത്. എന്നാൽ, വലിയൊരു ശതമാനം കർഷകർ ഇത്തവണ വെളുത്തുള്ളി കൃഷി ചെയ്തിരുന്നില്ല. മാർച്ച് മുതൽ വെളുത്തുള്ളി വിളവെടുപ്പ് തുടങ്ങും.
കാന്തല്ലൂർ, വട്ടവട മേഖലയിൽ വർഷങ്ങൾക്കു മുൻപ് വരെ കർഷകർ കൃഷിയെ മാത്രം ആശ്രയിച്ചാണ് ഉപജീവനം നടത്തിവന്നിരുന്നത്. എന്നാൽ ഇപ്പോൾ തലമുറ മാറ്റത്തിൽ കൃഷി പൊതുവേ കുറഞ്ഞു. വന്യമൃഗ ശല്യവും കൃഷിയുടെ വിസ്തീർണ്ണം കുറച്ചു. നിലവിൽ കൂടുതൽ കൃഷി ഭൂമിയും തരിശാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.