മറയൂർ: വലിയ തോതിൽ ആദിവാസി വിഭാഗങ്ങൾ അധിവസിക്കുന്ന മറയൂർ അഞ്ചുനാട് മേഖലയില്‍ പരമ്പരാഗത ഉല്‍പന്നങ്ങളും മറ്റ് ചരിത്രപ്രാധാന്യമുള്ള വസ്തുക്കളും ഉള്‍പ്പെടുത്തി മറയൂരില്‍ മ്യൂസിയം സ്ഥാപിക്കുന്നു. മുരുകന്‍ മലയില്‍ സ്ഥാപിക്കുന്ന മ്യൂസിയത്തിന്‍റെ കെട്ടിട നിർമാണത്തിന് ഡീൻ കുര്യാക്കോസ് എം.പിയുടെ ഫണ്ടിൽനിന്ന് 34 ലക്ഷം അനുവദിച്ചിട്ടുണ്ട്.
അഞ്ചുനാട് മേഖലയായ മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളിൽ മാത്രം 36 ആദിവാസിക്കുടികളിലായി അയ്യായിരത്തിലധികം കുടുംബങ്ങളാണ് വസിക്കുന്നത്. ഇവിടെ മലനിരകളില്‍ താമസിക്കുന്ന ആദിവാസികളുടെ ജീവിതം നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്നവയാണ്. 20 വര്‍ഷം മുമ്പുവരെ തനത് ജീവിതശൈലികളും സ്വന്തമായി ഉൽപാദിപ്പിച്ചെടുത്ത കൃഷി വിളകളെ ആശ്രയിച്ചുള്ള ഭക്ഷണരീതികളുമാണ് ഇവർ പിന്തുടർന്നിരുന്നത്.
പരമ്പരാഗതമായി ഉപയോഗിച്ചുവന്ന വസ്തുക്കളും കൃഷി വിളകളും കലാരൂപങ്ങളും ഉള്‍പ്പെടുത്തിയാകും മ്യൂസിയം സ്ഥാപിക്കുക. അധികമായി വേണ്ടിവരുന്ന നിർമാണച്ചെലവ് പഞ്ചായത്ത് ഫണ്ടിൽനിന്ന് വകയിരുത്തും. മറയൂര്‍ മേഖലയിലെ വിനോദസഞ്ചാരത്തിന് മ്യൂസിയം മുതൽക്കൂട്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ ഹെന്‍ട്രി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.