മറയൂർ: മറയൂർ ചന്ദന ഡിവിഷനിലെ താൽക്കാലിക ജീവനക്കാരായ വാച്ചർമാർക്ക് ശമ്പളം ലഭിച്ചിട്ട് മൂന്നുമാസം. 250ഓളം വാച്ചർമാരാണ് ശമ്പളം ലഭിക്കാതെ പട്ടിണിയുടെ വക്കിലേക്ക് നീങ്ങുന്നത്. 10,000 കോടിയിലധികം മൂല്യമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയതും വിശിഷ്ടവുമായ മറയൂരിലെ ചന്ദനക്കാട് സംരക്ഷണത്തിലേർപ്പെടുന്ന താൽക്കാലിക ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ തൊഴിലെടുക്കേണ്ടി വരുന്നത്.
മണത്തിലും ഗുണത്തിലും മുന്‍പന്തിയില്‍ നില്ക്കുന്ന മറയൂര്‍ ചന്ദനത്തിൻറ സംരക്ഷണവും ഏറെ ദുര്‍ഘടം നിറഞ്ഞതാണ്. ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന ഇടതൂര്‍ന്ന വനത്തില്‍ എന്തിനും പോന്ന ആയുധധാരികളായ മോഷ്ടാക്കളില്‍നിന്ന് ചന്ദനം സംരക്ഷിക്കുക എന്നത് ഏറെ പ്രയാസകരമാണ്. ചന്ദനവനത്തിനുള്ളില് ഷെഡുകള്‍ സ്ഥാപിച്ച് 24 മണിക്കൂറും താൽക്കാലിക വാച്ചര്‍മാരെയും ഗാര്‍ഡുകളെയും നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇൗ ജീവനക്കാര്‍ക്ക് മതിയായ അടിസ്ഥാന സൗകര്യമോ സുരക്ഷാ സംവിധാനമോ ഇല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പുകള്‍ കൂട്ടിക്കെട്ടി ഓലക്കീറുമറച്ച് നിർമിച്ച ശോച്യാവസ്ഥയിലായ കുടിലുകളിലാണ് ഇവര്‍ ഇന്നും രാത്രിയില്‍ കാവല്‍ കിടക്കുന്നത്. ഇതില്‍ ചുരുക്കം ചില ഷെഡുകള്‍ നവീകരിച്ചെങ്കിലും ഭൂരിഭാഗവും മോശമായ അവസ്ഥയിലാണ്.
ഒരാഴ്ചക്കിടെ മോഷ്ടാക്കൾ കടത്തിയത്; 15 ലക്ഷത്തിെൻറ എട്ട് ചന്ദനമരങ്ങള്‍
മറയൂര്‍: സ്വകാര്യ ഭൂമിയില്‍നിന്ന് ചന്ദനമരം മോഷണം പോകുന്നത് വ്യാപകമാകുന്നു. സ്വകാര്യ വ്യക്തികളുടെ പറമ്പിലും വീട്ടുമുറ്റങ്ങളിലുമായി ഒരാഴ്ചക്കിടെ 15 ലക്ഷം രൂപ വിലമതിക്കുന്ന 12 ചന്ദനമരങ്ങളാണ് മുറിച്ചുകടത്തിയത്. കഴിഞ്ഞ ദിവസം മൈക്കിള്‍ഗിരിയില്‍ സ്കൂള്‍ പരിസരത്തും ക്ലാഡ്സന് തോമസിെൻറ വീട്ടുമുറ്റത്തുനിന്നും ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി.
സ്വകാര്യ ഭൂമിയില്‍ ചന്ദനമരം പോയാല്‍ വനം വകുപ്പ് കേസെടുക്കില്ല എന്ന വാദവും പൊലീസ് സ്റ്റേഷനിൽ പോയാല്‍ വനംവകുപ്പില്‍ പരാതി നല്കിയാല് മതിയെന്ന് തിരിച്ചുവിടുന്നതും ഭൂവുടമകളെ മടുപ്പിക്കുന്നു. വനം വകുപ്പ് പരാതി സ്വീകരിച്ചാലും സ്ഥലം സന്ദര്‍ശിച്ചു തൊണ്ടിമുതല്‍ കൊണ്ടുവന്നു സൂക്ഷിക്കുന്നതല്ലാതെ കാര്യക്ഷമമായ അന്വേഷണം നടത്താത്തതും മോഷ്ടാക്കള്‍ക്ക് ഗുണമാകുന്നു. വര്‍ഷങ്ങളായി സ്വകാര്യ ഭൂമിയില്‍നിന്ന് ചന്ദനമരം കടത്തിയ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. പിടിച്ചാല്‍ തന്നെ വനത്തിനുള്ളില്‍നിന്ന് കടത്തിയ ചന്ദനവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.