മറയൂർ: മലനിരകളിൽ താമസിക്കുന്ന ആദിവാസി യുവാക്കൾ വാഹനം ഓടിക്കുന്നുണ്ടെങ്കിലും ഇവർക്ക് ലൈസൻസ് ഇല്ലാത്ത സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് നേരിട്ടെത്തി ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസൻസ് നൽകാനുള്ള നടപടി സ്വീകരിച്ചു.
മൂന്നുമാസം മുമ്പ് മറയൂരിൽ നടന്ന എ.ബി.സി.ഡി പ്രോഗ്രാമിൽ അപേക്ഷ നൽകിയവർക്കാണ് ലോക ആദിവാസി ദിനമായ ബുധനാഴ്ച ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്.
112 പേർ അപേക്ഷ നൽകി. ഇതിൽ ആദ്യഘട്ടമായി ബുധനാഴ്ച ലോക ആദിവാസികൾ ദിനത്തിൽ മറയൂരിൽ എത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജയ് മാത സ്കൂൾ ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്. ഒരു യുവതി ഉൾപ്പെടെ 43പേരാണ് ടെസ്റ്റിനായി എത്തിയത്. ഇതിൽ 31പേർ പാസായി.
ഡ്രൈവിങ് ടെസ്റ്റ് ഉദ്ഘാടനം മറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. മണികണ്ഠൻ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോമോൻ തോമസ്, ദീപ അരുള്‍ ജ്യോതി, അംബിക, മുൻ പഞ്ചായത്ത് സെക്രട്ടറി വിനോദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.