മുട്ടം: ജില്ലയിലെ പാതയോരങ്ങളിൽനിന്ന് 10 ദിവസത്തിനകം നീക്കം ചെയ്യേണ്ടത് 3000 ത്തോളം കൊടിമരങ്ങൾ. അനധികൃതമായി പൊതു ഇടങ്ങളിൽ സ്ഥാപിച്ച കൊടിമരങ്ങളാണ് ഹൈകോടതി ഉത്തരവിനെത്തുടർന്ന് നീക്കം ചെയ്യേണ്ടത്. സംസ്ഥാനത്തെ പൊതു ഇടങ്ങളിൽ എത്ര കൊടിമരങ്ങൾ നിൽക്കുന്നുണ്ടെന്ന റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം നടത്തിയ കണക്കെടുപ്പിലാണ് 52 പഞ്ചായത്തുകളിലായി 2662 കൊടിമരങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്.
തൊടുപുഴ, കട്ടപ്പന നഗരഭകളിലെ കണക്കെടുപ്പ് ആരംഭിച്ചിട്ടില്ല. ഇതുകൂടി ആകുമ്പോൾ 3000 ത്തിലെത്തുമെന്നാണ് കരുതുന്നത്. പന്തളത്തെ മന്നം ആയുർവേദ കോഓപറേറ്റിവ് മെഡിക്കൽ കോളജിനു മുന്നിലെ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളജ് മാനേജ്മെൻറ് നൽകിയ ഹരജിയെത്തുടർന്നാണ് ഹൈകോടതിയുടെ ഉത്തരവ്. പഴയവ നീക്കം ചെയ്യുകയും പുതിയവ സ്ഥാപിക്കാതിരാക്കാൻ സർക്കാർ ശ്രദ്ധിക്കുകയും ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
റോഡിെൻറ ഓരങ്ങളിൽ നിൽക്കുന്ന കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും മൂലം പലവിധ അപകടങ്ങളും ഉണ്ടാകുന്നതായി കോടതി മാസങ്ങൾക്ക് മുന്നെ വിലയിരുത്തുകയും അവ നീക്കം ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.