മുട്ടം: കരാറുകാരന് പണം ലഭിക്കാത്തതിനാൽ മുട്ടത്ത് നിർമാണം ആരംഭിച്ച ക്രൈംബ്രാഞ്ച് കെട്ടിടത്തിെൻറ പണി നിലച്ചു. 60 ലക്ഷം രൂപയാണ് കുടിശ്ശികയിനത്തിൽ കരാറുകാരന് ലഭിക്കാനുള്ളത്. കെട്ടിടത്തിെൻറ ആദ്യഘട്ട നിർമാണത്തിന് 1.73 കോടി രൂപ അനുവദിച്ചതിൽ 40 ലക്ഷത്തോളം രൂപ മാത്രമാണ് കരാറുകാരന് ലഭിച്ചത്.
ഒരുകോടിയുടെ നിർമാണം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ മാർച്ചിൽ കുടിശ്ശിക തുക ലഭിക്കുമെന്ന് കരാറുകാരന് ഉറപ്പുനൽകിയെങ്കിലും ലഭിച്ചില്ല. തുടർന്നാണ് നിർമാണം നിർത്തിവെച്ചത്. കേരള പൊലീസ് ഹൗസിങ് കോഓപറേറ്റിങ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.
ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് ഓഫിസ് പ്രവർത്തനം ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, നിർമാണം തുടങ്ങി ഒന്നരവർഷം കഴിഞ്ഞിട്ടും പൂർത്തീകരിക്കാനായില്ല. എം.വി.ഐ.പിയുടെ അധീനതയിൽ ഉണ്ടായിരുന്ന ഒരേക്കർ സ്ഥലമാണ് ഏറ്റെടുത്തത്. മൂന്നുവർഷമായി തൊടുപുഴയിലെ വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.