80 ലക്ഷം കെട്ടിട നിർമാണ തൊഴിലാളിക്ക്

മുട്ടം: കേരള ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കെട്ടിട നിർമാണ തൊഴിലാളിക്ക്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് തലയനാട് മഞ്ഞപ്ര സ്വദേശി ആനപ്പാറയിൽ സണ്ണി ഔസഫിന് ലഭിച്ചത്.

നല്ലൊരു വീട് പണിയണമെന്നാണ് മഞ്ഞപ്രയിലെ നാല് സെന്‍റ് കോളനിയിൽ താമസിക്കുന്ന സണ്ണിയുടെ ആഗ്രഹം.സമ്മാനാർഹമായ ലോട്ടറി തെക്കുംഭാഗം സർവിസ് സഹകരണ ബാങ്കിൽ ഏൽപിച്ചു. ഷിബിയാണ് ഭാര്യ. ഏബൽ, ആഷ്ബൽ എന്നിവർ മക്കളാണ്. 

Tags:    
News Summary - 80 lakhs for construction worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.